---
title: "സിസ്റ്റര്‍ ലിനി സ്മാരക ഇരുമ്പു പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "Sister Lini inaugurated the approach road to the memorial iron bridge at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106502/sister-lini-inaugurated-the-approach-road-to-the-memorial-iron-bridge-at-perambra"
published_at: "2023-04-01T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427d1516fd3c_1_arode.JPG"
keywords: []
---

# സിസ്റ്റര്‍ ലിനി സ്മാരക ഇരുമ്പു പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര **: സിസ്റ്റര്‍ ലിനി സ്മാരക ഇരുമ്പു പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര **: സിസ്റ്റര്‍ ലിനി സ്മാരക ഇരുമ്പു പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് ഉദ്ഘാടനം ചെയ്തു.

നിപ പോരാളി സിസ്റ്റര്‍ ലിനിയിടെ പേരില്‍ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഇരുമ്പു പാലത്തിലേക്ക് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച അപ്രോച്ച് റോഡാണ് ഉദ്ഘാടനം ചെയ്തത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം ലൈസ ജോര്‍ജ് അധ്യക്ഷത വഹിച്ചു.

എഡിഎസ് പ്രസിഡന്റ്  സൗമ്യ റെജി, അംഗം ദീപ ജീമോന്‍, അഷ്‌റഫ് മെറ്റിലേരി, മൊയ്തു മൗലവി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106502/sister-lini-inaugurated-the-approach-road-to-the-memorial-iron-bridge-at-perambra)