---
title: "പോഷകാഹാര പ്രദര്‍ശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു "
english_title: "Organized nutrition exhibition and awareness class at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106549/organized-nutrition-exhibition-and-awareness-class-at-perambra"
published_at: "2023-04-01T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427fdcae52dd_1_poshan.JPG"
keywords: []
---

# പോഷകാഹാര പ്രദര്‍ശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര : **വനിത ശിശുക്ഷേമ വകുപ്പ് പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി പോഷന്‍ പക്ക്വഡ 2023 പരിപാടി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **വനിത ശിശുക്ഷേമ വകുപ്പ് പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി പോഷന്‍ പക്ക്വഡ 2023 പരിപാടി സംഘടിപ്പിച്ചു.

സ്ത്രീകളിലെയും കുട്ടികളിലെയും ന്യൂന പോഷണം തടയാനും പോഷകാഹാരത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

ചെറുധാന്യങ്ങളുടെയും പോഷകാഹാരങ്ങളുടെയും പ്രദര്‍ശനവും ബോധവത്കരണ ക്ലാസും നടത്തി.

വനിത ശിശുക്ഷേമ വകുപ്പ് ഐസിഡിഎസ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ചങ്ങരോത്ത് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ടി.പി. റീന ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്തംഗം കെ.വി. അശോകന്‍ അധ്യക്ഷത വഹിച്ചു.

ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രം ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നെഴ്സ് പി. ബവിത ക്ലാസെടുത്തു.

ഗ്രാമപഞ്ചായത്തംഗങ്ങളായ എന്‍.പി സത്യവതി, എം.കെ. ഫാത്തിമ, ഇ.ടി. സരീഷ്, കെ.എം. അഭിജിത്ത്, പി.കെ. പ്രകാശിനി, കെ. മുബഷിറ, സിഡിഎസ് ചെയര്‍ പേഴ്സണ്‍ യു. അനിത, പേരാമ്പ്ര ബ്ലോക്ക് ശിശുവികസന ഓഫീസര്‍ കെ. ദീപ എന്നിവര്‍ സംസാരിച്ചു.

ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ എം. മോനിഷ സ്വാഗതം പറഞ്ഞ ചടങ്ങിന് അംഗനവാടി വര്‍ക്കര്‍ വി.പി. സീമ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106549/organized-nutrition-exhibition-and-awareness-class-at-perambra)