---
title: "കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്രം താലപ്പൊലി മഹോത്സവം ഏപ്രില്‍ 2 ന് കൊടിയേറും "
english_title: "Kunnaramvelli Athuni Devi Temple Thalapoli Mahotsav will be flagged off on April 2"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106574/kunnaramvelli-athuni-devi-temple-thalapoli-mahotsav-will-be-flagged-off-on-april-2"
published_at: "2023-04-01T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642810d6d284f_1_athooni.JPG"
keywords: []
---

# കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്രം താലപ്പൊലി മഹോത്സവം ഏപ്രില്‍ 2 ന് കൊടിയേറും 

> **Lead Summary:** ** നടുവണ്ണൂര്‍ : **ചരിത്ര പ്രസിദ്ധമായ കോട്ടൂര്‍ കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്ര താലപ്പൊലി മഹോല്‍സവം ഏപ്രില്‍ 2 ന് വൈകുന്നേരം 4 മണിയ്ക്ക് മേല്‍ശാന്തി എടശ്ശേരി ഇല്ലത്ത് രവീന്ദ്രന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊയിയേറും.

## Article Content

** നടുവണ്ണൂര്‍ : **ചരിത്ര പ്രസിദ്ധമായ കോട്ടൂര്‍ കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്ര താലപ്പൊലി മഹോല്‍സവം ഏപ്രില്‍ 2 ന് വൈകുന്നേരം 4 മണിയ്ക്ക് മേല്‍ശാന്തി എടശ്ശേരി ഇല്ലത്ത് രവീന്ദ്രന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊയിയേറും.

എപ്രില്‍ 9 ന് ഉല്‍സവം സമാപിക്കും. ഏപ്രില്‍ 3 ന് കാലത്ത് 9 മണിയ്ക്ക് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് വാര്‍ഡ് അംഗം കെ.പി. മനോഹരന്‍ ഉദ്ഘാടനം ചെയ്യും. നേത്രരോഗ വിഭാഗത്തില്‍ കോഴിക്കോട് ഡോ: ചന്ദ്രകാന്ത് മലബാര്‍ നേത്രാലയത്തിലെ വിദഗ്ദ്ധ ഡോക്റ്റര്‍മാര്‍ രോഗികളെ പരിശോധിക്കും.

മെഡിസിന്‍ വിഭാഗത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തിലും ദന്തരോഗ വിഭാഗത്തില്‍ കോഴിക്കോട് മദര്‍ ഡെന്റ്ല്‍ ഹോസ്പിറ്റലും നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിക്കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ രജിസ്‌ട്രേഷന് വേണ്ടി 9946045890 ,9496975840 എന്ന നമ്പറില്‍ വിളിയ്ക്കാവുന്നതാണ്.

ഏപ്രില്‍ 6 ന് പ്രതിഷ്ഠാദിനാഘോഷം, കാലത്ത് 11 മണിയ്ക്ക് ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച ഊട്ടുപുരയുടെ സമര്‍പ്പണം തന്ത്രി ബ്രഹ്മശ്രീ കക്കാട്ടില്ലത്ത് ദയാനന്ദന്‍ നമ്പൂതിരി നിര്‍വ്വഹിക്കും. വൈകിട്ട്  5 മണിയ്ക്ക് കലവറ നിറയ്ക്കല്‍.

ഏപ്രില്‍ 7 ന് വലിയവിളക്ക് ദിനത്തില്‍ കാലത്ത് 8 മണിയ്ക്ക് ഭണ്ഡാരം എഴുന്നള്ളത്ത്, 11 മണിയ്ക്ക് ഇളനീര്‍ കുലവരവ്, 12 .30 ന് അന്നദാനം, 4.30 ന് കുടവരവ്, 5 മണിയ്ക്ക് വാള്‍ എഴുന്നള്ളത്ത്, 6 മണിയ്ക്ക് ചുറ്റുവിളക്ക്, 6 .30 ന് തായമ്പക, 7 മണിയ്ക്ക് പ്രാദേശിക കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കാലാവിരുന്ന്, രാത്രി 10 മണി കളംപാട്ട്, പുലര്‍ച്ചെ 2 മണിയ്ക്ക് കുന്നരംവെള്ളി കോവിലകത്ത് നിന്ന് എഴുന്നള്ളത്ത്.

ഏപ്രില്‍ 8 ന് താലപ്പൊലി ദിനത്തില്‍ കാലത്ത് 5 മണിയ്ക്ക് ചുറ്റുവിളക്ക്, 6:.30 ന് കളംപാട്ട്, 12.30 ന് ഇളനീര്‍ കുലവരവ്, 1 മണിയ്ക്ക് അന്നദാനം, 4 മണിയ്ക്ക് പടിയക്കണ്ടി ചെറിയ പുരയില്‍ നിന്ന് ആരംഭിക്കുന്ന എഴുന്നള്ളത്തില്‍ പഞ്ചവാദ്യങ്ങളുടെയും ശിങ്കാരിമേളത്തിന്റെയും മുത്തുക്കുടകളുടെയും ഗജവീരന്‍മാരായ കടേക്കച്ചാലി ഗണേശന്‍, കളിപ്പുരയ്ക്കല്‍ ശ്രീദേവി, അക്കരമ്മല്‍ ശേഖരന്‍ എന്നിവര്‍ അണിനിരക്കും. 6.30 ന് താലപ്പൊലി, 9 .30 ന് കൂട്ടത്തിറ, 10 മണിയ്ക്ക് ഡിസ്‌പ്ലേ വെടിക്കെട്ട്, 10.30 ന് കരോക്കെ ഗാനമേള, പുലര്‍ച്ചെ 2 മണി പരദേവതാതിറ.

ഏപ്രില്‍ 9 ന് കാലത്ത് 6 മണിക്ക് കളംപാട്ട് , വൈകുന്നേരം 4 മണിയ്ക്ക് ഗുരുതിയോടെ ഉല്‍സവം സമാപിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106574/kunnaramvelli-athuni-devi-temple-thalapoli-mahotsav-will-be-flagged-off-on-april-2)