---
title: "ലോകായുക്തയുടെ ഉരുണ്ടുകളി മുഖ്യമന്ത്രിയെ രക്ഷിക്കാന്‍; സി.പി.എ അസീസ് "
english_title: "Lokayukta's ruckus to save CM; CPA Aziz"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106577/lokayuktas-ruckus-to-save-cm-cpa-aziz"
published_at: "2023-04-01T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642816bd742ce_1_pakal.JPG"
keywords: []
---

# ലോകായുക്തയുടെ ഉരുണ്ടുകളി മുഖ്യമന്ത്രിയെ രക്ഷിക്കാന്‍; സി.പി.എ അസീസ് 

> **Lead Summary:** **പേരാമ്പ്ര**: യുഡിഎഫ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന കരിദിനത്തിന്റെ ഭാഗമായി പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പന്തംകൊളുത്തി പ്രകടനവും പ്രതിഷേധസംഗമവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര**: യുഡിഎഫ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന കരിദിനത്തിന്റെ ഭാഗമായി പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പന്തംകൊളുത്തി പ്രകടനവും പ്രതിഷേധസംഗമവും സംഘടിപ്പിച്ചു.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിക്കെതിരെയുള്ള ദുരിതാശ്വാസ നിധി കേസില്‍ വന്ന ലോകായുക്തയുടെ വിധിയിലൂടെ പ്രകടമാകുന്നത് സി.പി.എമ്മിന്റെ സ്വരമാണെന്ന് അദ്ദേഹം പറഞ്ഞു.

ലോകായുക്തയുടെ ഉരുണ്ടുകളി വ്യക്തമാക്കുന്നത് അതാണെന്നും മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ പുതുക്കുടി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷ്, ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി, പി.എസ്. സുനില്‍കുമാര്‍, കെ.സി. രവീന്ദ്രന്‍, ഇ. ഷാഹി, കെ.പി. റസാഖ്, ഇ.പി. മുഹമ്മദ്, ഷാജു പൊന്‍പറ, ബഷീര്‍ പരിയാരം, അര്‍ജുന്‍ കറ്റയാട്ട്, ആര്‍.കെ. മുഹമ്മദ്, പി.കെ. റഹീം, പി.കെ. മജീദ്, കെ.പി. മായന്‍കുട്ടി, രമേശന്‍ മഠത്തില്‍, പി.വി. അഷ്റഫ്, നറക്കമ്മല്‍ ചന്ദ്രന്‍, മൊയ്തീന്‍ പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106577/lokayuktas-ruckus-to-save-cm-cpa-aziz)