---
title: "വാകയാട് ഹയര്‍സെക്കന്ററിക്ക് പ്രഥമ ഫാദര്‍ വര്‍ഗീസ് മുഴുത്തേറ്റ് പുരസ്‌കാരം"
english_title: "Vakayad Higher Secondary was awarded the first Father Varghese"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106688/vakayad-higher-secondary-was-awarded-the-first-father-varghese"
published_at: "2023-04-02T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64291aa32c6d0_OBIT_CARD_JPG.JPG"
keywords: []
---

# വാകയാട് ഹയര്‍സെക്കന്ററിക്ക് പ്രഥമ ഫാദര്‍ വര്‍ഗീസ് മുഴുത്തേറ്റ് പുരസ്‌കാരം

> **Lead Summary:** ** പേരാമ്പ്ര: **കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഫാദര്‍ വര്‍ഗീസ് മുഴുത്തേറ്റിന്റെ ഓര്‍മ്മയ്ക്കായി ഏകതാ പരിഷത്ത് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ സംസ്ഥാനതല പുരസ്‌കാരത്തിന് വാകയാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട് & ഗൈഡ്‌സ് വിഭാഗം അര്‍ഹരായി.

## Article Content

** പേരാമ്പ്ര: **കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഫാദര്‍ വര്‍ഗീസ് മുഴുത്തേറ്റിന്റെ ഓര്‍മ്മയ്ക്കായി ഏകതാ പരിഷത്ത് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ സംസ്ഥാനതല പുരസ്‌കാരത്തിന് വാകയാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട് & ഗൈഡ്‌സ് വിഭാഗം അര്‍ഹരായി.

ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വേറിട്ട രീതിയില്‍ നടത്തിയതും, വേലയില്‍ വിളയുന്ന വിദ്യാഭ്യാസ പദ്ധതിയിലൂടെ കുട്ടികള്‍ക്ക് പഠനത്തോടൊപ്പം തൊഴില്‍ പരിശീലനം സാധ്യമാക്കിയതും, ഹരിതാഭം, ട്രാഫിക് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതികളിലെ മികവുമാണ് സ്‌കൂളിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.

ഏകത പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പപ്പന്‍ കന്നാട്ടിയില്‍ നിന്നും പ്രിന്‍സിപ്പല്‍ ഡോ പി ആബിദ, ട്രൂപ്പ് ലീഡര്‍, കമ്പനി ലീഡര്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം ഏറ്റുവാങ്ങി.

ഏകതാപരിഷത്ത് ജില്ലാ രക്ഷാധികാരി ജവാന്‍ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിശ്വാമിത്രന്‍, സ്‌കൂള്‍ മാനേജര്‍ ഒ.എം കൃഷ്ണകുമാര്‍, മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് സികെ അശോകന്‍, പിടിഎ പ്രസിഡണ്ട് സി.കെ പ്രദീപന്‍, കെ.സി പ്രസി, സ്‌കൗട്ട് മാസ്റ്റര്‍ എം സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106688/vakayad-higher-secondary-was-awarded-the-first-father-varghese)