കരുതലോടെ ക്യാമ്പസിലെത്തി; ആഹ്‌ളാദ തിമര്‍പ്പില്‍ വിദ്യാര്‍ത്ഥികള്‍

കരുതലോടെ ക്യാമ്പസിലെത്തി; ആഹ്‌ളാദ തിമര്‍പ്പില്‍ വിദ്യാര്‍ത്ഥികള്‍
Oct 4, 2021 12:33 PM | By Perambra Admin

 പേരാമ്പ്ര: ദീര്‍ഘമായ ഇടവേളക്ക് വിരാമമിട്ട് കൊണ്ട് വിണ്ടും കലാലയത്തിലേക്ക് കാലെടുത്ത് വെച്ച് വിദ്യാര്‍ത്ഥികള്‍. ഒന്നര വര്‍ഷത്തെ അടച്ചിടലിന് ശേഷം ഒത്തൊരുമിച്ചതിന്റെ സന്തോഷത്തിലായിരുന്നു കോളേജ് വിദ്യാര്‍ത്ഥികള്‍.

അവസാന വര്‍ഷ ഡിഗ്രി, പിജി വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് ക്ലാസ് പുനരാരംഭിച്ചത്. പരീക്ഷകാലത്ത് മാത്രം കണ്ട സഹപാഠികള്‍ ഇനി ഒത്തൊരുമിച്ച് ഒരു ക്ലാസിലിരിക്കാന്‍ കഴിയുമോ എന്ന വിഷമത്തിലായിരുന്നു. ആ ഉത്കണ്ഠമാറി ഒരുമിച്ചപ്പോള്‍ ആഹ്ളാദ തിമര്‍പ്പിലായിരുന്നു വിദ്യാര്‍ത്ഥികള്‍.

തമ്മില്‍ കണ്ടു മുട്ടിയപ്പോള്‍ അതിന്റെ സന്തോഷം വാക്കുകള്‍ക്കും അതിതമായിരുന്നവര്‍ക്ക്. പരസ്പരം എന്ത് പറയണമെന്നറിയാതെ വികാരഭരിതരായി.

ക്ലാസ്സ് മുറികളിലെ വര്‍ത്തമാനങ്ങളിലേക്കും മരത്തണലുകളിലേക്കും വരാന്തകളിലേക്കും നീളുന്ന സൗഹൃദത്തിന്റെ അലയൊലികള്‍ ഇനി അവര്‍ വിദ്യാലങ്ങളില്‍ മുഴങ്ങും. പേരാമ്പ്ര സികെജിഎം ഗവ കോളെജ്, സില്‍വര്‍ കോളെജ് എന്നിവക്കൊപ്പം സമാന്തര കലാലയങ്ങള്‍ എന്നിവിടങ്ങളാണ് ക്ലാസുകള്‍ ആരംഭിച്ചത്.

കരുതലോടെ ക്യാമ്പസിലേക്ക് എത്തിയ വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കോളെജുകളില്‍ എത്തിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് പ്രവേശനം. കോളെജിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികളുടെ ശരീര ഊഷ്മാവ് തിട്ടപ്പെടുത്തിയും കൈകള്‍ സാനിറ്റൈസര്‍ ചെയ്തതിനും ശേഷമാണ് ക്ലാസുകളിലേക്ക് കടത്തിവിട്ടത്.

വിദ്യാര്‍ത്ഥികള്‍ കൂട്ടംകൂടുന്നതിനും, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്കുണ്ട് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കോളെജുകളില്‍ പോകരുത്, പുസ്തകങ്ങള്‍, കുടിവെള്ളം, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ പരസ്പരം കൈമാറാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങള്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്.


Students take a break from the long break and head back to college

Next TV

Related Stories
പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷം

Apr 23, 2024 11:35 AM

പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷം

കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 20-ാ മത് പ്രതിഷ്ഠാദിനാഘോഷ ചടങ്ങുകള്‍...

Read More >>
മൂലാട് പുതിയ തൃക്കോവില്‍ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം

Apr 23, 2024 10:56 AM

മൂലാട് പുതിയ തൃക്കോവില്‍ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം

മൂലാട് പുതിയ തൃക്കോവില്‍ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം...

Read More >>
കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ല സമ്മേളനം

Apr 22, 2024 05:13 PM

കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ല സമ്മേളനം

സര്‍വ്വീസില്‍ നിന്നും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന...

Read More >>
പ്രഫുല്‍ കൃഷ്ണന്‍ കൊയിലാണ്ടി മണ്ഡലത്തില്‍ പര്യടനം നടത്തി

Apr 22, 2024 04:33 PM

പ്രഫുല്‍ കൃഷ്ണന്‍ കൊയിലാണ്ടി മണ്ഡലത്തില്‍ പര്യടനം നടത്തി

തീരദേശ മേഖലയിലെ ജനങ്ങളുടെ സംരക്ഷണം മോദി സര്‍ക്കാരിന്റെ ഗ്യാരണ്ടിയാണെന്ന്...

Read More >>
പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് അതിക്രമം; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

Apr 22, 2024 03:56 PM

പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് അതിക്രമം; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

സ്‌കൂളില്‍ പോകാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച്...

Read More >>
കാറ്റിലും മഴയിലും നിരവധി നാശ നഷ്ട്ടങ്ങള്‍

Apr 22, 2024 02:46 PM

കാറ്റിലും മഴയിലും നിരവധി നാശ നഷ്ട്ടങ്ങള്‍

കഴിഞ്ഞ ദിവസത്തെ കാറ്റില്‍ വാളൂര്‍ പ്രദേശത്ത് നിരവധി നാശ നഷ്ട്ടങ്ങള്‍...

Read More >>
Top Stories