---
title: "കളിക്കളത്തിലേക്ക് അധ്യാപകരും; കോഴിക്കോട് ജില്ലാ ടീച്ചേര്‍സ് ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു"
english_title: "Teachers to the playground; Kozhikode District Teachers Cricket Club was formed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106736/teachers-to-the-playground-kozhikode-district-teachers-cricket-club-was-formed"
published_at: "2023-04-02T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642956857fa68_OBIT_CARD_JPG.JPG"
keywords: []
---

# കളിക്കളത്തിലേക്ക് അധ്യാപകരും; കോഴിക്കോട് ജില്ലാ ടീച്ചേര്‍സ് ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** കോഴിക്കോട് ജില്ലാ ടീച്ചേര്‍സ് ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു. സംസ്ഥാനത്ത് ആദ്യത്തെ ജില്ല ടീചേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബാണ് കോഴിക്കോട് രൂപീകൃതമായത്.

## Article Content

** പേരാമ്പ്ര:** കോഴിക്കോട് ജില്ലാ ടീച്ചേര്‍സ് ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചു. സംസ്ഥാനത്ത് ആദ്യത്തെ ജില്ല ടീചേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബാണ് കോഴിക്കോട് രൂപീകൃതമായത്.

രൂപീകരണ യോഗത്തില്‍ ജില്ലയിലെ വിവിധ സബ് ജില്ലയിലെ സ്‌കൂളുകളിലെ അധ്യാപകര്‍ പങ്കെടുത്തു.

സെക്രട്ടറി ആയി കൂത്താളി എയുപി സ്‌കൂളിലെ അര്‍ജുന്‍ സാരംഗിയെയും പ്രസിഡന്റ് ആയി കാവുംവട്ടം യുപി സ്‌കൂളിലെ ഏണസ്റ്റോയെയും ട്രഷറര്‍ ആയി കീഴ്പയ്യൂര്‍ എയുപി സ്‌കൂളിലെ മനുമോന്‍ മഠത്തിലിനെയും തിരഞ്ഞെടുത്തു.

കോഴിക്കോട് ജില്ലയില്‍ അധ്യാപകര്‍ക്കായി ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ മെയ് ആദ്യവാരംസംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106736/teachers-to-the-playground-kozhikode-district-teachers-cricket-club-was-formed)