---
title: "യുവാവിന്റെ ദുരൂഹ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണം: പി.കെ.എസ് "
english_title: "A thorough investigation should be conducted into the mysterious death of the youth: PKS"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106740/a-thorough-investigation-should-be-conducted-into-the-mysterious-death-of-the-youth-pks"
published_at: "2023-04-02T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64295d1298213_OBIT_CARD_JPG.JPG"
keywords: []
---

# യുവാവിന്റെ ദുരൂഹ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണം: പി.കെ.എസ് 

> **Lead Summary:** **ബാലുശ്ശേരി: **കോക്കല്ലൂര്‍ എരമംഗലം എസ്റ്റേറ്റ് മിച്ച ഭൂമിയില്‍ നടവരമ്പത്ത് ബിനീഷ് മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് പട്ടികജാതിക്ഷേമസമിതി(പികെഎസ്) ബാലുശ്ശേരി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.

## Article Content

**ബാലുശ്ശേരി: **കോക്കല്ലൂര്‍ എരമംഗലം എസ്റ്റേറ്റ് മിച്ച ഭൂമിയില്‍ നടവരമ്പത്ത് ബിനീഷ് മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് പട്ടികജാതിക്ഷേമസമിതി(പികെഎസ്) ബാലുശ്ശേരി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.

മാര്‍ച്ച് 27 ന് രാത്രിയില്‍ അടുത്ത പ്രദേശത്തെ കരിയാത്തന്‍ കോട്ട ക്ഷേത്രത്തില്‍ ഉത്സവത്തിനായി പോയിരുന്ന ബിനീഷ് ബോധരഹിതനായി കിടക്കുന്നത് കാലത്ത് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അറിയുന്നത്.

ഉടനെ മലബാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് സര്‍ജറി ഉള്‍പ്പെ നടത്തിയിരുന്നു. എന്നാല്‍ അത്യന്തം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയും മരണമടയുകയും ആണ് ഉണ്ടായത്.

മരണത്തില്‍ ദുരൂഹത ഉണ്ടെന്നു ഉത്സവസ്ഥലത്ത് നിന്നും ഒരു കൂട്ടം ആളുകളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

ഇതിന്റെ അടിസ്ഥാനത്തില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആണ് മരണപ്പെട്ടത് എന്നറിയുന്നു. പ്രസ്തുത വിഷയത്തില്‍ അന്വേഷണത്തിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കണമെന്നു സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണം നടത്തണമെന്നും വിഷയത്തില്‍ നില നില്ക്കുന്ന ദുരൂഹത അവസാനിപ്പിക്കുകയും ബന്ധുക്കള്‍ക്ക് നീതി ലഭ്യമാവണമെന്നും പികെഎസ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106740/a-thorough-investigation-should-be-conducted-into-the-mysterious-death-of-the-youth-pks)