---
title: "മോദി ഭരണകൂടം ജനാധിപത്യം അട്ടിമറിക്കുന്നു; കെ.എം അഭിജിത്ത് "
english_title: "Modi regime subverts democracy; KM Abhijith at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106853/modi-regime-subverts-democracy-km-abhijith-at-perambra"
published_at: "2023-04-03T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a704c037d1_1_aews.JPG"
keywords: []
---

# മോദി ഭരണകൂടം ജനാധിപത്യം അട്ടിമറിക്കുന്നു; കെ.എം അഭിജിത്ത് 

> **Lead Summary:** **പേരാമ്പ്ര :** രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.

എന്‍എസ്‌യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ.എം. അഭിജിത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോഡി ഭരണകൂടം ഭരണഘടനാ സ്ഥാപനങ്ങളെയും നീതിന്യായ സംവിധാനങ്ങളെയും അധികാരം ഉപയോഗിച്ച് വിലകൊടുത്തും ഭീഷണിപ്പെടുത്തിയും ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യം അപകടകരമായ പ്രതിസന്ധിയിലൂടെ കടന്ന് പോവുന്ന കാലത്ത് യുവാക്കളും വിദ്യാര്‍ത്ഥികളും ജനാധിപത്യ പോരാട്ടത്തിന് തെരുവിലറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പേരാമ്പ്ര കല്ലോട് നിന്ന് ആരംഭിച്ച മാര്‍ച്ച് നൂറുകണക്കിന് യുവതി യുവാക്കളുടെ പങ്കാളിത്തത്തോടെ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ് അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ്  ആര്‍. ഷഹിന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി.കെ. രാഗേഷ്, വി.പി. ദുല്‍ക്കിഫില്‍, ജില്ലാ സെക്രട്ടറി ജാസ്മിന മജീദ്, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ്, അര്‍ജുന്‍ കറ്റയാട്ട്, കിഷോര്‍ കാന്ത് മുയിപ്പോത്ത് എന്നിവര്‍ സംസാരിച്ചു.

അഖില്‍ ഹരികൃഷ്ണന്‍, ആദര്‍ശ് രാവറ്റമംഗലം, ഡി.ജി. ദിജീഷ്, പി. ബാസില്‍, ഇ.എന്‍. സുമിത്ത്, രജീഷ് നൊച്ചാട്, റിഞ്ചുരാജ് മേപ്പയ്യൂര്‍, അരുണ്‍ പെരുമന, ആദില്‍ മുണ്ടിയത്ത്, ഫൈസല്‍ പാലിശ്ശേരി, അശ്വിന്‍ ദേവ്, അജ്മല്‍ ചേനയി, ദീപേഷ് പുളിയുള്ളതില്‍, എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106853/modi-regime-subverts-democracy-km-abhijith-at-perambra)