---
title: "പേരാമ്പ്ര തറമ്മലങ്ങാടി  റോഡ് പണിയില്‍ വ്യാപക ക്രമക്കേട് ; യൂത്ത് കോണ്‍ഗ്രസ് ഏക്കാട്ടൂര്‍ മേഖല കമ്മിറ്റി"
english_title: "Widespread irregularity in Perambra Tarammalangadi road work; Youth Congress Ektoor Region Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106860/widespread-irregularity-in-perambra-tarammalangadi-road-work-youth-congress-ektoor-region-committee"
published_at: "2023-04-03T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a778ee5739_1_ARODE1.JPG"
keywords: []
---

# പേരാമ്പ്ര തറമ്മലങ്ങാടി  റോഡ് പണിയില്‍ വ്യാപക ക്രമക്കേട് ; യൂത്ത് കോണ്‍ഗ്രസ് ഏക്കാട്ടൂര്‍ മേഖല കമ്മിറ്റി

> **Lead Summary:** **മേപ്പയൂര്‍: **കഴിഞ്ഞ ദിവസം പണി കഴിഞ്ഞ പേരാമ്പ്ര ചേനോളി തറമ്മലങ്ങാടി റോഡ് പണിയില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്.

## Article Content

**മേപ്പയൂര്‍: **കഴിഞ്ഞ ദിവസം പണി കഴിഞ്ഞ പേരാമ്പ്ര ചേനോളി തറമ്മലങ്ങാടി റോഡ് പണിയില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്.

അധികൃതരുടെ അനാസ്ഥയാണ് നിലവിലെ അവസ്ഥക്ക് കാരണമെന്നും റോഡ് പണിയിലെ അഴിമതിയും, ക്രമക്കേടിലും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും യൂത്ത് കോണ്‍ഗ്രസ് ഏക്കാട്ടൂര്‍ മേഖല കമ്മിറ്റി ആവിശ്യപ്പെട്ടു.

അല്ലാത്ത പക്ഷം പ്രത്യക്ഷ സമരങ്ങളിലേക്ക് കടക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷാജഹാന്‍ കാരയാട് പറഞ്ഞു.

കഴിഞ്ഞ മാസം 28-ാം തിയ്യതി പണി കഴിഞ്ഞ റോഡിന്റെ ഏക്കാട്ടൂര്‍ പ്രദേശത്ത് ഇരുവശങ്ങളിലും കുഴികള്‍ രൂപപ്പെടുകയും താര്‍ അടര്‍ന്നു പോവുകയും ചെയ്യുന്ന അവസ്ഥ ആണ് നിലവിലുള്ളത്. സി.കെ. നൗഫല്‍, സി.എം. നഹാസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106860/widespread-irregularity-in-perambra-tarammalangadi-road-work-youth-congress-ektoor-region-committee)