---
title: "പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ നീക്കം; കെ. പ്രവീണ്‍കുമാര്‍ "
english_title: "Move to silence opposition voices; K. Praveen Kumar at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106909/move-to-silence-opposition-voices-k-praveen-kumar-at-perambra"
published_at: "2023-04-03T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ab3801166e_1_asss.jpg"
keywords: []
---

# പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ നീക്കം; കെ. പ്രവീണ്‍കുമാര്‍ 

> **Lead Summary:** **പേരാമ്പ്ര:** രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ചും സത്യാഗ്രഹവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ചും സത്യാഗ്രഹവും സംഘടിപ്പിച്ചു.

ഡിസിസി പ്രസിഡന്റ്  കെ. പ്രവീണ്‍കുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ഹീന ശ്രമമാണ് നരേന്ദ്ര മോദിയും സംഘ്പരിവാര്‍ ശക്തികളും നടത്തിക്കൊണ്ടിരിക്കുന്നതെതെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യത്ത് ബിജെപി സര്‍ക്കാര്‍ നടത്തുന്ന കൊള്ളയും തട്ടിപ്പും ചോദ്യം ചെയ്തതിനാണ് രാഹുല്‍ ഗാന്ധിക്ക് എതിരെ കേസ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഫാസിസ്റ്റ് സര്‍ക്കാരിന്റെ താല്‍പര്യവും അജണ്ടയും വ്യക്തമാക്കുന്നതാണ് ഒരു ദിവസം കൊണ്ട് അയോഗ്യനാക്കിയുള്ള തീരുമാനം പുറപ്പെടുവിക്കാന്‍ കാണിച്ച വ്യഗ്രതയെന്നും ജനാധിപത്യമത നിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കൊതിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും രാഹുല്‍ ഗാന്ധി പ്രതീക്ഷയാണ്. രാഹുല്‍ ഗാന്ധിയുടെ ഉജ്ജ്വലമായ പോരാട്ടം ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

എല്‍ഐസി ഓഫീസിന് സമീപത്തുനിന്ന് ആരംഭിച്ച നൈറ്റ് മാര്‍ച്ച് ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ. ബാലനാരായണന്‍, സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, കെ.കെ. വിനോദന്‍, ഇ.വി. രാമചന്ദ്രന്‍, പി.കെ. രാഗേഷ്, ഇ. അശോകന്‍, കെ.പി. വേണുഗോപാല്‍, കെ.എ. ജോസ്‌കുട്ടി, എസ്. സുനന്ദ്, എന്‍.പി. വിജയന്‍, അശോകന്‍ മുതുകാട് എന്നിവര്‍ സംസാരിച്ചു.

തണ്ടോറ ഉമ്മര്‍, പി.എം. പ്രകാശന്‍, പി.എസ്. സുനില്‍കുമാര്‍, റെജി കോച്ചേരി, മനോജ് എടാണി, ഇ.ടി. സത്യന്‍, ഇ.പി. മുഹമ്മദ്, ഷാജു പൊന്‍പറ, പി.സി. കുഞ്ഞമ്മദ്, വിനോദന്‍ കല്ലൂര്‍, വി.പി. സുരേഷ്, വി.ടി. സൂരജ്, സത്യന്‍ കല്ലൂര്‍, രാജന്‍ കെ. പുതിയേടത്ത്, പൊയില്‍ സുരേന്ദ്രന്‍, സി.കെ. ബാലന്‍, രവി പുതുക്കോട്ട്, ബാബു കൂനംതടം, ബഷീര്‍ പരിയാരം, പ്രകാശന്‍ കന്നാട്ടി, കെ.കെ. രാജന്‍, മിനി വട്ടക്കണ്ടി, തോമസ് ആനത്താനം, വി.വി. ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106909/move-to-silence-opposition-voices-k-praveen-kumar-at-perambra)