---
title: "ട്രൂവിഷന്‍ കൊയിലാണ്ടി ന്യൂസിന്റെ ലോഗോ പ്രകാശനം ചെയ്തു "
english_title: "Logo of TruVision Koilandi News released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/106939/logo-of-truvision-koilandi-news-released"
published_at: "2023-04-03T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ae56199bd9_1_truevision.jpg"
keywords: []
---

# ട്രൂവിഷന്‍ കൊയിലാണ്ടി ന്യൂസിന്റെ ലോഗോ പ്രകാശനം ചെയ്തു 

> **Lead Summary:** ** കൊയിലാണ്ടി: **പ്രമുഖ മലയാളം ഓണ്‍ലൈന്‍ ന്യൂസ് ചാനലായ ട്രൂവിഷന്‍ ന്യൂസ് ഇനി കൊയിലാണ്ടിയിലും.

## Article Content

** കൊയിലാണ്ടി: **പ്രമുഖ മലയാളം ഓണ്‍ലൈന്‍ ന്യൂസ് ചാനലായ ട്രൂവിഷന്‍ ന്യൂസ് ഇനി കൊയിലാണ്ടിയിലും.

ട്രൂവിഷന്‍ ന്യൂസിന്റെ കൊയിലാണ്ടി പ്രാദേശിക പോര്‍ട്ടലായ ട്രൂവിഷന്‍ കൊയിലാണ്ടി ന്യൂസ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.

നേരെ വളരുന്ന നേരിന്റെ നേര്‍ക്കാഴ്ച്ചയാണ് ട്രൂവിഷന്‍. അറിയാനുള്ളത് ജനങ്ങളുടെ അവകാശമാണ്, സത്യസന്ധമായ വാര്‍ത്തകള്‍ അറിയിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യവും.

സത്യത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് ട്രൂവിഷന്‍ ഉറപ്പു നല്‍കുന്നത്. ട്രൂവിഷന്‍ കൊയിലാണ്ടി ന്യൂസിന്റെ വരവ് അറിയിച്ച് ലോഗോ പ്രകാശനം ചെയ്തു.

കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്  പ്രസ് ക്ലബ്ബ്  പ്രസിഡന്റ്  രാജേഷ് കീഴരിയൂരിന് നല്‍കി ലോഗോ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

ട്രൂവിഷന്‍ ഡയറക്ടര്‍ സെയില്‍സ് ആന്റ്  മാര്‍ക്കറ്റിംഗ് സി.ടി. അനൂപ്, ട്രൂവിഷന്‍ പ്രതിനിധികളായ എ.പി. സതീഷ് , ദേവരാജ് കന്നാട്ടി, എം.കെ റിജിന്‍ , താര നവീന്‍, രാജന്‍ കൂട്ടാലിട എന്നിവര്‍ സംബന്ധിച്ചു.

ഏപ്രില്‍ മധ്യത്തോടെ ട്രൂവിഷന്‍ വാര്‍ത്തകള്‍ കൊയിലാണ്ടിക്കാരുടെ അരികിലേക്ക് എത്തും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/106939/logo-of-truvision-koilandi-news-released)