---
title: "പേരാമ്പ്ര ബൈപ്പാസ് ഏപ്രില്‍ 30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും"
english_title: "The Chief Minister will inaugurate the Perambra Bypass on April 30"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107005/the-chief-minister-will-inaugurate-the-perambra-bypass-on-april-30"
published_at: "2023-04-04T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642babd79423c_1_by_pass.JPG"
keywords: []
---

# പേരാമ്പ്ര ബൈപ്പാസ് ഏപ്രില്‍ 30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

> **Lead Summary:** ** പേരാമ്പ്ര:** നാടിന്റെ ഏറെക്കാലത്തെ സ്വപ്നപദ്ധതിയായ പേരാമ്പ്ര ബൈപ്പാസ് ഏപ്രില്‍ 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

## Article Content

** പേരാമ്പ്ര:** നാടിന്റെ ഏറെക്കാലത്തെ സ്വപ്നപദ്ധതിയായ പേരാമ്പ്ര ബൈപ്പാസ് ഏപ്രില്‍ 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനപാതയില്‍ കല്ലോടുനിന്ന് തുടങ്ങി കക്കാട് വരെയെത്തുന്ന വിധത്തില്‍ 2.768 കിലോമീറ്റര്‍ ദൂരത്തിലാണ് 12 മീറ്റര്‍ വീതിയില്‍ പേരാമ്പ്ര ബൈപ്പാസ് നിര്‍മിച്ചിരിക്കുന്നത്.

റോഡിനുമാത്രം ഏഴുമീറ്റര്‍ വീതിവരും. ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തില്‍ ടാറിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. വഴിവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.

ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് ഉള്‍പ്പെടെയുള്ള അവസാനഘട്ട പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.

കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാറുകാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107005/the-chief-minister-will-inaugurate-the-perambra-bypass-on-april-30)