---
title: "ആശുപത്രിക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി "
english_title: "Medical equipment was handed over to the hospital at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107047/medical-equipment-was-handed-over-to-the-hospital-at-perambra"
published_at: "2023-04-04T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642bcd1e9cafa_1_hk.JPG"
keywords: []
---

# ആശുപത്രിക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി 

> **Lead Summary:** **പേരാമ്പ്ര**: ഹരിത വേദി ജിസിസി റിലീഫ് ട്രസ്റ്റ് നൊച്ചാടിന്റെ ആഭിമുഖ്യത്തില്‍ നൊച്ചാട് ഗവണ്‍മെന്റ് ആയുര്‍വേദിക് ആശുപത്രിയിയിലേക്ക് മെഡിക്കല്‍ ട്രോളി കൈമാറി.

## Article Content

**പേരാമ്പ്ര**: ഹരിത വേദി ജിസിസി റിലീഫ് ട്രസ്റ്റ് നൊച്ചാടിന്റെ ആഭിമുഖ്യത്തില്‍ നൊച്ചാട് ഗവണ്‍മെന്റ് ആയുര്‍വേദിക് ആശുപത്രിയിയിലേക്ക് മെഡിക്കല്‍ ട്രോളി കൈമാറി.

വിവിധ ഘട്ടങ്ങളിലായി ലക്ഷകണക്കിന് രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറിയിട്ടുണ്ട്.

കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മയില്‍, ഹോസ്പിറ്റല്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: റീന പാട്രിക്കിന് ഉപകരണങ്ങള്‍ കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

നൊച്ചാട് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് ടി. കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു.

ഡോ: രമ്യ, ഷജില, ജിസി, ഗോവിന്ദന്‍, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ. ഇബ്രാഹിം, വി. പി.കെ. ഇബ്രാഹിം, പി.സി. മുഹമ്മദ് സിറാജ്, വി.പി.കെ. റഷീദ്, ഹംസ മാവിലാട്ട്, മുജീബ് കിഴക്കയില്‍, എം.പി. സജ്ജാദ്, ടി. അസീസ്, പി.സി. റഫീഖ്, പി.സി. ജറീഷ്, പി.സി. ഷംസീര്‍, റിയാസ് മാവിലാട്ട്, ടി. ആസിഫ്, റിഷാദ് ചാലില്‍, പി.കെ. തറുവയി കുട്ടി, സമീര്‍ മാപ്പറ്റ, ടി. ഹമീദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107047/medical-equipment-was-handed-over-to-the-hospital-at-perambra)