പേരാമ്പ്ര: ജവഹര്‍ ബാലമഞ്ച് ശിശു ദിനാഘോഷത്തിന്റെ ഭാഗമായി കൂത്താളിയുടെ കൊച്ചുകഥാകാരനെ ആദരിച്ചു.
മഴവില്ല് തേടിയ കുട്ടി എന്ന പുസ്തകത്തിന്റെ രചന നടത്തിയ കൂത്താളി സ്വദേശി ഹരിഗോവിന്ദിനെയാണ് ആദരിച്ചത്.
കൂത്താളി യുപി സ്കൂള്‍ മൂന്നാം ക്ളാസ്സ് വിദ്യാര്‍ത്ഥിയാണ്. ജില്ലാ വൈസ് ചെയര്മാന് ടി.വി മുരളി ഉത്ഘാടനം ചെയ്തു.
ഒ.സി ലീന അധ്യക്ഷത വഹിച്ചു. സി.കെ ശശി, എം. നാരായണന്, ഉദിത് പ്രകാശ്, നിഹാര്‍ കാര്‍ത്തിക്, ശ്രീ ഹരി എന്നിവര്‍ സംസാരിച്ചു.
Koothali's short story writer Harigovind was honored