ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് പതിനഞ്ചിലെ പണി പൂര്‍ത്തീകരിച്ച എഴുത്ത് പുരക്കല്‍ അരമന താഴെ റോഡ് നാടിന് സമര്‍പ്പിച്ചു.
പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ട് 25 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നിര്‍മ്മിച്ചത്.
റോഡിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന് എംഎല്‍എ നിര്‍വ്വഹിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അദ്ധ്യക്ഷത വഹിച്ചു.
വാര്‍ഡ് പഞ്ചായത്തംഗം വിനിഷ ദിനേശന്, വാര്‍ഡ് കണ്‍വീനര്‍ ടി.കെ സബിന്‍, കെ.പി മനോഹരന്, സി.കെ ശശി, എ.ജി രാജന് എന്നിവര്‍ പങ്കെടുത്തു.
The road below the Chakkitapara ezuthu purakkal was dedicated to Nadu