---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഫലവൃക്ഷ തൈ-പച്ചക്കറി വിത്ത് വിതരണം ചെയ്തു "
english_title: "Fruit tree sapling and vegetable seeds were distributed in Perampra Block Panchayat limits"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107136/fruit-tree-sapling-and-vegetable-seeds-were-distributed-in-perampra-block-panchayat-limits"
published_at: "2023-04-04T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c457a1d1b1_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഫലവൃക്ഷ തൈ-പച്ചക്കറി വിത്ത് വിതരണം ചെയ്തു 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികജാതി വിഭാഗം ഗുണഭോക്താക്കള്‍ക്കുള്ള ഫലവൃക്ഷ തൈ-പച്ചക്കറി വിത്ത് എന്നിവയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികജാതി വിഭാഗം ഗുണഭോക്താക്കള്‍ക്കുള്ള ഫലവൃക്ഷ തൈ-പച്ചക്കറി വിത്ത് എന്നിവയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു.

കൃഷി വിജ്ജാന്‍കേന്ദ്രം പെരുവെണ്ണാമൂഴി മുഖേന നടപ്പിലാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗുണഭോക്കാക്കളെ നിശ്ചയിച്ചത്. 300 രൂപ വിലയുളള ഫലവൃക്ഷങ്ങളും പച്ചക്കറി വിത്തുമാണ് നല്‍കിയത്.

ബ്ലോക്ക് അംഗം കെ.കെ വിനോദന്‍ അദ്ധ്യക്ഷനായി. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സനാതനന്‍, ബിഡിഒ പി. കാദര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കൃഷി വിജ്ജാന്‍ കേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ പി.രാതാ കൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി. പട്ടികജാതി ഓഫീസര്‍ പി.വി. സുഷുമ സ്വാഗതവും ബ്ലോക്ക് അംഗം കെ.കെ ലിസി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107136/fruit-tree-sapling-and-vegetable-seeds-were-distributed-in-perampra-block-panchayat-limits)