---
title: "താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ച് എച്ച്എംസി ജീവനക്കാര്‍ "
english_title: "HMC employees organized dharna in front of Taluk Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107143/hmc-employees-organized-dharna-in-front-of-taluk-hospital"
published_at: "2023-04-04T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c4bf0863f4_OBIT_CARD_JPG.JPG"
keywords: []
---

# താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ച് എച്ച്എംസി ജീവനക്കാര്‍ 

> **Lead Summary:** ** പേരാമ്പ്ര: **വേതന വര്‍ദ്ധനവ് നടപ്പിലാക്കുക, ജോലി സുരക്ഷിതത്വം നല്‍കുക, ബോണ്ട് ബ്രേക്ക് സമ്പ്രദായം അവസാനിപ്പിക്കുക, ഉത്സവഅവധികളും ദേശീയ അവധികളും അനുവദിക്കുക, തുല്യ ജോലിക്ക് തുല്യ വേതന നടപ്പിലാക്കുക, PF, ESI അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയന്‍ നേതൃത്വത്തില്‍ എച്ച്എംസി ജീവനക്കാര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ധര്‍ണ്ണയും മാര്‍ച്ചും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **വേതന വര്‍ദ്ധനവ് നടപ്പിലാക്കുക, ജോലി സുരക്ഷിതത്വം നല്‍കുക, ബോണ്ട് ബ്രേക്ക് സമ്പ്രദായം അവസാനിപ്പിക്കുക, ഉത്സവഅവധികളും ദേശീയ അവധികളും അനുവദിക്കുക, തുല്യ ജോലിക്ക് തുല്യ വേതന നടപ്പിലാക്കുക, PF, ESI അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയന്‍ നേതൃത്വത്തില്‍ എച്ച്എംസി ജീവനക്കാര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ധര്‍ണ്ണയും മാര്‍ച്ചും സംഘടിപ്പിച്ചു.

സിഐടിയു ഏരിയ സെക്രട്ടറി കെ സുനില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കെജിഡിഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുനില്‍കുമാര്‍, സിഐടിയു പ്രസിഡന്റ് ടി.കെ ലോഹിതാക്ഷന്‍, കെജിഡിഎസ് ജില്ലാ പ്രസിഡന്റ് എം ധര്‍മ്മജന്‍, ജില്ലാ സെക്രട്ടറി ടി.കെ സുരേഷ് കുമാര്‍, കെ.കെ ബാബു, എന്‍ജിഒ യൂണിയന്‍ ഏരിയ പ്രസിഡന്റ് ടി.കെ രാജന്‍, യു.കെ പവിത്രന്‍, നന്ദകുമാര്‍ ഒഞ്ചിയം, കെ കുഞ്ഞിരാമന്‍ വടകര, എം.ബി വാസുദേവന്‍, രശ്മി കൊയിലാണ്ടി, ജിമ ജിനില്‍ എന്നിവര്‍ സംസാരിച്ചു.

വി.കെ സുധീഷ് അധ്യക്ഷനായി. കെ.കെ ജിനില്‍ സ്വാഗതവും കെ.സൗദ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107143/hmc-employees-organized-dharna-in-front-of-taluk-hospital)