---
title: "ജീവകാരുണ്യ പ്രവര്‍ത്തനത്തനവുമായ് അത്തൂനി ദേവി ക്ഷേത്രം "
english_title: "Athuni Devi Temple with charitable activities"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107158/athuni-devi-temple-with-charitable-activities"
published_at: "2023-04-04T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c5e9ebbd13_OBIT_CARD_JPG.JPG"
keywords: []
---

# ജീവകാരുണ്യ പ്രവര്‍ത്തനത്തനവുമായ് അത്തൂനി ദേവി ക്ഷേത്രം 

> **Lead Summary:** **കോട്ടൂര്‍:** കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്രം നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായ് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി.

## Article Content

**കോട്ടൂര്‍:** കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്രം നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായ് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി.

നേത്രരോഗ വിഭാഗത്തില്‍ ഡോ ചന്ത്രകാന്ത് മലബാര്‍ നേത്രാലയവും, ദന്തരോഗ വിഭാഗത്തില്‍ മദര്‍ ദന്തരോഗ ഹോസ്പിറ്റലും, മെഡിസിന്‍ വിഭാഗത്തില്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലും രോഗികളെ പരിശോധിച്ച് രോഗനിര്‍ണ്ണയം നടത്തി.

ക്യാമ്പിന്റെ ഉദ്ഘാടനം കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് 19 വാര്‍ഡ് മെമ്പര്‍ കെ.പി. മനോഹരന്‍ ഉദ്ഘാടനം ചെയ്തു. സന്തോഷ് പെരവച്ചേരി അദ്ധ്യക്ഷനായി.

മോഹന്‍ ചാമരം സ്വാഗതം പറഞ്ഞു. ഡോ:നിയാസ്, ഡോ ട്രസ്സ, സി.എച്ച് ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107158/athuni-devi-temple-with-charitable-activities)