---
title: "വിദേശ മദ്യം സ്‌കൂട്ടറില്‍ കടത്തി; ഒരാള്‍ അറസ്റ്റില്‍ "
english_title: "Foreign liquor smuggled on scooter; One person was arrested at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107215/foreign-liquor-smuggled-on-scooter-one-person-was-arrested-at-perambra"
published_at: "2023-04-05T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d0ace5c30b_1_mk.jpg"
keywords: []
---

# വിദേശ മദ്യം സ്‌കൂട്ടറില്‍ കടത്തി; ഒരാള്‍ അറസ്റ്റില്‍ 

> **Lead Summary:** **പേരാമ്പ്ര :** വിദേശ മദ്യം സ്‌കൂട്ടറില്‍ കടത്തിയതിന് ഒരാള്‍ അറസ്റ്റില്‍.

## Article Content

**പേരാമ്പ്ര :** വിദേശ മദ്യം സ്‌കൂട്ടറില്‍ കടത്തിയതിന് ഒരാള്‍ അറസ്റ്റില്‍.

വിഷുവിനോടനുബന്ധിച്ച് പേരാമ്പ്ര എക്‌സൈസ് പാര്‍ട്ടി നടത്തിയ പരിശോധനയില്‍ പേരാമ്പ്ര ടൗണില്‍ വച്ച് 8 കുപ്പി വിദേശ മദ്യം KL.56.K.6413 സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന കുറ്റത്തിനാണ് ചങ്ങരോത്ത് അംശം ദേശത്ത് കിളച്ചപറമ്പില്‍ അരവിന്ദനെ അറസ്റ്റ് ചെയ്തത്.

പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സബീറലിയും പാര്‍ട്ടിയും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തു കേസ് എടുത്തത്.

പാര്‍ട്ടിയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ.എം. ഷാജി, ടി. നൈജീഷ്, കെ.കെ. വിജീനീഷ് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107215/foreign-liquor-smuggled-on-scooter-one-person-was-arrested-at-perambra)