---
title: "നവീന തിയേറ്റേഴ്‌സിന് പുതിയ ഭാരവാഹികള്‍ "
english_title: "New office bearers for Navena Theatres at pattanippara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107275/new-office-bearers-for-navena-theatres-at-pattanippara"
published_at: "2023-04-05T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d488c7dcff_1_naveen.jpg"
keywords: []
---

# നവീന തിയേറ്റേഴ്‌സിന് പുതിയ ഭാരവാഹികള്‍ 

> **Lead Summary:** ** പട്ടാണിപ്പാറ :** പട്ടാണിപ്പാറ നവീന തിയേറ്റേഴ്‌സ് വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. രഞ്ജിത്ത് പട്ടാണിപ്പാറ അധ്യക്ഷത വഹിച്ചു.

## Article Content

** പട്ടാണിപ്പാറ :** പട്ടാണിപ്പാറ നവീന തിയേറ്റേഴ്‌സ് വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. രഞ്ജിത്ത് പട്ടാണിപ്പാറ അധ്യക്ഷത വഹിച്ചു.

പി. സുരേഷ്, എം.കെ. മണി, വി.പി. ലിനൂപ്, ആര്യ നിഷാദ്, ശ്രുതി ലികേഷ്, അമ്പാടി രാധാകൃഷ്ണന്‍, എന്‍.ടി. ഷാഹുല്‍, കെ.കെ. സതീശന്‍ എന്നിവര്‍ സംസാരിച്ചു.

എം.സി. ചന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.സി. ജിതേഷ് നന്ദിയും പറഞ്ഞു.

ഭാരവാഹികളായി രഞ്ജിത്ത് പട്ടാണിപ്പാറ പ്രസിഡന്റും വി.പി. ലിനൂപ് വൈസ് പ്രസിഡന്റും പി.സി. ജിതേഷ് സെക്രട്ടറിയായും ആര്യ നിഷാദ് ജോയിന്റ്  സെക്രട്ടറിയായും പി. സുരേഷിനെ ഖജാന്‍ജിയായും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107275/new-office-bearers-for-navena-theatres-at-pattanippara)