---
title: "പ്രതിഷേധ ധര്‍ണ്ണയുമായി മുസ്ലിം യൂത്ത്ലീഗ് "
english_title: "Muslim youth league with protest dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107321/muslim-youth-league-with-protest-dharna"
published_at: "2023-04-05T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d91d452817_OBIT_CARD_JPG.JPG"
keywords: []
---

# പ്രതിഷേധ ധര്‍ണ്ണയുമായി മുസ്ലിം യൂത്ത്ലീഗ് 

> **Lead Summary:** **പേരാമ്പ്ര: **വീട് നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ്, അപേക്ഷ ഫീസ് എന്നിവക്ക് ഭീമമായ വര്‍ദ്ധവനവ് ഏര്‍പ്പെടുത്തിയ ഇടത് സര്‍ക്കാരിനിതിരെ മുസ്ലിം യൂത്ത് ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

## Article Content

**പേരാമ്പ്ര: **വീട് നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ്, അപേക്ഷ ഫീസ് എന്നിവക്ക് ഭീമമായ വര്‍ദ്ധവനവ് ഏര്‍പ്പെടുത്തിയ ഇടത് സര്‍ക്കാരിനിതിരെ മുസ്ലിം യൂത്ത് ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

അന്യായമായ ഫീസ് വര്‍ധനവിലൂടെ സാധരണക്കാരന്റെ വീടെന്ന സ്വപ്നം തകര്‍ക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് ധര്‍ണ്ണ നടത്തിയത്.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അബ്ദു റഷീദ് കരിങ്കണ്ണിയില്‍ അധ്യക്ഷനായി. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി മൂസ കോത്തമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.

നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ്, ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, പി.കെ ഇബ്രാഹീം, തൊണ്ടിയില്‍ മുഹമ്മദ്, എ.കെ സുബൈര്‍, വി.പി ഹാരിസ് എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി സിദ്ധീഖ് തൊണ്ടിയില്‍ ട്രഷറര്‍ യു.പി ദില്‍ഷാദ് നന്ദിയും പറഞ്ഞു ധര്‍ണ്ണക്ക് ലത്തീഫ് എടക്കോട്ട്, ഫൈസല്‍ കടിയങ്ങാട്, എ.വി അമീര്‍, സി.കെ മുസ്തറഫ്, കെ നാജിദ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107321/muslim-youth-league-with-protest-dharna)