---
title: "മഹിളാ കിസാന്‍ സ്വാശാക്തീകരണ്‍ പരിശോചന പദ്ധതി പരിശീലനം "
english_title: "Mahila Kisan Swashakthikaran Inspection Scheme Training"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107344/mahila-kisan-swashakthikaran-inspection-scheme-training"
published_at: "2023-04-05T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e175f7be6e_OBIT_CARD_JPG.JPG"
keywords: []
---

# മഹിളാ കിസാന്‍ സ്വാശാക്തീകരണ്‍ പരിശോചന പദ്ധതി പരിശീലനം 

> **Lead Summary:** ** പേരാമ്പ്ര: **മഹിളാ കിസാന്‍ സ്വാശാക്തീകരണ്‍ പരിയോചന കോഴിക്കോട് ഈസ്റ്റ് ഫെഡറേഷനും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ തൃശൂരിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കില പരിശീലന പദ്ധതിയായ മഹിളാ കിസാന്‍ സ്വാശാക്തീകരണ്‍ പരിശോചന പദ്ധതി വാല്ല്യക്കോട് അംഗന്‍വാടിയില്‍ സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **മഹിളാ കിസാന്‍ സ്വാശാക്തീകരണ്‍ പരിയോചന കോഴിക്കോട് ഈസ്റ്റ് ഫെഡറേഷനും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ തൃശൂരിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കില പരിശീലന പദ്ധതിയായ മഹിളാ കിസാന്‍ സ്വാശാക്തീകരണ്‍ പരിശോചന പദ്ധതി വാല്ല്യക്കോട് അംഗന്‍വാടിയില്‍ സംഘടിപ്പിച്ചു.

അംഗന്‍വാടി ടീച്ചര്‍ പുഷ്പ സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു അമ്പാളി ചടങ്ങില്‍ അദ്ധ്യക്ഷയായി.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി പച്ചക്കറി തൈകള്‍ അംഗന്‍വാടി ടീച്ചര്‍ പുഷ്പയ്ക്ക് നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു.

വത്സന്‍ അമ്പാളി മീത്തല്‍, ദാമോധരന്‍ നായര്‍ ഉണ്ണിച്ചിരിക്കണ്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഗോപാലന്‍ കരിങ്ങാറ്റി ചടങ്ങിന് നന്ദി പറഞ്ഞു.

ഗീതാ ബാബു കല്‍പ്പത്തൂര്‍ കിലപരിശീലനം നല്‍കി. രക്ഷിതാക്കളും കുട്ടികളും ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107344/mahila-kisan-swashakthikaran-inspection-scheme-training)