---
title: "പെര്‍മിറ്റ് ഫീ കൊള്ളക്കെതിരെ ജനപ്രതിനിധികള്‍ ധര്‍ണ്ണ നടത്തി "
english_title: "People's representatives staged a dharna against the robbery of permit fee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107364/peoples-representatives-staged-a-dharna-against-the-robbery-of-permit-fee"
published_at: "2023-04-06T07:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e25e8071d2_OBIT_CARD_JPG.JPG"
keywords: []
---

# പെര്‍മിറ്റ് ഫീ കൊള്ളക്കെതിരെ ജനപ്രതിനിധികള്‍ ധര്‍ണ്ണ നടത്തി 

> **Lead Summary:** **നടുവണ്ണൂര്‍ :** പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീ വര്‍ദ്ധനവിനെതിരെ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മുന്നില്‍ യു.ഡി.എഫ്. മെംമ്പര്‍മാര്‍ ധര്‍ണ്ണ നടത്തി. ശരാശരി കേരളീയന്റെ വീടെന്ന സ്വപ്നത്തിന് തടസ്സം നില്‍ക്കുന്നതാണ് സര്‍ക്കാര്‍ ഉത്തരവെന്ന് അവര്‍ ആരോപിച്ചു.

## Article Content

**നടുവണ്ണൂര്‍ :** പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീ വര്‍ദ്ധനവിനെതിരെ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മുന്നില്‍ യു.ഡി.എഫ്. മെംമ്പര്‍മാര്‍ ധര്‍ണ്ണ നടത്തി. ശരാശരി കേരളീയന്റെ വീടെന്ന സ്വപ്നത്തിന് തടസ്സം നില്‍ക്കുന്നതാണ് സര്‍ക്കാര്‍ ഉത്തരവെന്ന് അവര്‍ ആരോപിച്ചു.

1510 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു വീടിന് നേരത്തെ പെര്‍മിറ്റ് ഫീസ് 1060 രൂപ മതിയായിരുന്നെങ്കില്‍ ഇപ്പോഴത് 15000ത്തില്‍ അധികമായി വര്‍ദ്ധിച്ചിരിക്കുന്നു.

അപേക്ഷാഫീസിലും വന്‍വര്‍ദ്ധനയാണ്. സാമൂഹ്യ ക്ഷേമപെന്‍ഷന്‍ മാനദണ്ഡങ്ങളും യുക്തിസഹമല്ല. അന്യായമായ വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്ന് മെംമ്പര്‍മാര്‍ ആവശ്യപ്പെട്ടു. സജീവന്‍ മക്കാട്ട്, ടി.നിസാര്‍, കെ.കെ സൗദ, സജ്‌ന അക്‌സര്‍, ധന്യാ സതീശന്‍, സുജ പി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107364/peoples-representatives-staged-a-dharna-against-the-robbery-of-permit-fee)