---
title: "പട്ടാണിപ്പാറ മുടിയന്‍ചാല്‍ റോഡ് പൊതുജനങ്ങള്‍ക്കായ് തുറന്നു "
english_title: "Pattanipara Mudianchal road opened for public"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107366/pattanipara-mudianchal-road-opened-for-public"
published_at: "2023-04-06T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e2915ac68d_OBIT_CARD_JPG.JPG"
keywords: []
---

# പട്ടാണിപ്പാറ മുടിയന്‍ചാല്‍ റോഡ് പൊതുജനങ്ങള്‍ക്കായ് തുറന്നു 

> **Lead Summary:** **പെരുവണ്ണാമൂഴി:** കോഴിക്കോട് ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച പട്ടാണിപ്പാറ മുടിയന്‍ചാല്‍ റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

## Article Content

**പെരുവണ്ണാമൂഴി:** കോഴിക്കോട് ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച പട്ടാണിപ്പാറ മുടിയന്‍ചാല്‍ റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി.പി റീന, എം അരവിന്ദാക്ഷന്‍, പി.സി. ലെനിന്‍, വി സുരേഷ്, സൂര്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ ശൈലജ സ്വാഗതവും എന്‍ വിശ്വന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107366/pattanipara-mudianchal-road-opened-for-public)