---
title: "മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു "
english_title: "The Muslim Youth League organized a protest sit-in perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107484/the-muslim-youth-league-organized-a-protest-sit-in-perambra"
published_at: "2023-04-06T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642eadcfd69cc_1_pd2.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര **: മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. വീട് നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ്, അപേക്ഷ ഫീസ് എന്നിവയ്ക്ക് ഭീമമായ വര്‍ദ്ധവന് വരുത്തിയ ഇടത് സര്‍ക്കാര്‍ നടപടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. നിയോജകമണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി ലത്തീഫ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര **: മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. വീട് നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ്, അപേക്ഷ ഫീസ് എന്നിവയ്ക്ക് ഭീമമായ വര്‍ദ്ധവന് വരുത്തിയ ഇടത് സര്‍ക്കാര്‍ നടപടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. നിയോജകമണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി ലത്തീഫ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

അന്യായമായ ഫീസ് വര്‍ധനവിലൂടെ സാധരണക്കാരന്റെ വീടെന്ന സ്വപ്നം തകര്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും, കെട്ടിട നികുതിയും, കെട്ടിട നിര്‍മ്മാണ അനുമതി തുകയും ഭീമമായി വര്‍ദ്ധിപ്പിച്ചുള്ള ബജറ്റിലെ ജനദ്രോഹ തീരുമാനം കഴിഞ്ഞ ഒന്നാം തിയ്യതി മുതല്‍ ജനങ്ങള്‍ അനുഭവിച്ചു തുടങ്ങിയെന്നും അവര്‍ പറഞ്ഞു.

300 ചതുരശ്ര മീറ്ററിന് മുകളിലുള്ള കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസിലും അനുമതിക്കുമായ മുനിസിപ്പാലിറ്റിയില്‍ മുമ്പ് 2137 രൂപ നല്‍കിയിരുന്ന സ്ഥാനത്ത് ഇന്ന് 64200 രൂപ അഥവാ 3004 ശതമാനം അധികം നല്‍കണം.

കോര്‍പ്പറേഷനില്‍ കെട്ടിട നിര്‍മ്മാണ അനുമതിക്ക് 3060 രൂപ നല്‍കിയിടത്ത് 65200 രൂപ നല്‍കണം. പഞ്ചായത്തുകളില്‍ അപേക്ഷ ഫീസ് ഉള്‍പ്പെടെ കെട്ടിട അനുമതിക്ക് 2137 രൂപ നല്‍കിയിടത്ത് 48150 നല്‍കണം.

പഴയ തുകകളും പുതിയ തുകകളും തമ്മിലുള്ള ഈ വലിയ അന്തരത്തിലുണ്ട് എത്രമാത്രം ഭീകരമായ വര്‍ദ്ധനവും ജനദ്രോഹ നടപടിയുമാണ് സര്‍ക്കാര്‍ കൈകൊണ്ടത്.

ഒരുതരത്തിലും നീതീകരിക്കാനോ ന്യായം ഉയര്‍ത്താനോ കഴിയാത്ത വിധമുള്ള ഈ വലിയ വര്‍ദ്ധനവ് സര്‍ക്കാറിന്റെ സാമ്പത്തിക പരാജയങ്ങളുടെ ബാധ്യത ജനങ്ങളുടെ തലയില്‍ നിക്ഷേപിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണിതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

കെ.പി. റസാഖ്, ആര്‍.കെ. മുഹമ്മദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.കെ. രാഗേഷ്, സി.കെ. ഹാഫിസ്, ആര്‍.എം. നിഷാദ്, സഈദ് അയനിക്കല്‍, കെ.സി. മുഹമ്മദ്, ഷബീര്‍ ചാലില്‍, ഷംസുദ്ദീന്‍ മരുതേരി, നജീബ് അരീക്കല്‍, യാസര്‍ കക്കാട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107484/the-muslim-youth-league-organized-a-protest-sit-in-perambra)