---
title: "കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇഫ്താര്‍ സൗഹൃദസംഗമം സംഘടിപ്പിച്ചു "
english_title: "Koilandi Merchants Association organized an Iftar friendly gathering"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107678/koilandi-merchants-association-organized-an-iftar-friendly-gathering"
published_at: "2023-04-07T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fed8f01c64_1_amas.jpg"
keywords: []
---

# കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇഫ്താര്‍ സൗഹൃദസംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **കൊയിലാണ്ടി **: കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇഫ്താര്‍ സൗഹൃദസംഗമം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി **: കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇഫ്താര്‍ സൗഹൃദസംഗമം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഏറ്റവും നല്ല തഹസീല്‍ദാര്‍ക്കുള്ള അവാര്‍ഡ് ലഭിച്ച കൊയിലാണ്ടി തഹസീല്‍ദാര്‍ സി.പി. മണി, സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഫെയര്‍ റസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ആനന്ദന്‍ എന്നിവര്‍ക്കുള്ള കെഎംഎ യുടെ ഉപഹാരം നഗരസഭ ചെയര്‍ പേര്‍സണ്‍ സുധ കിഴക്കെപ്പാട്ട് നല്‍കി.

നുറുദ്ധീന്‍ ഫാറൂഖി റംസാന്‍ സന്ദേശം നല്‍കി. കെഎംഎ പ്രസിഡന്റ്  കെ.കെ. നിയാസ് അധ്യക്ഷത വഹിച്ചു.

നഗരസഭ കൗണ്‍സിലര്‍ വി.പി. ഇബ്രാഹിം കുട്ടി, പി.വി. മനോജ്, വ്യാപാരി വ്യവസായി ഏകോപന ജില്ലാ വൈസ് പ്രസിഡന്റ്  മണിയോത്ത് മൂസ്സ, വയനാരി വിനോദ്, രാജേഷ് കീഴരിയൂര്‍, അഡ്വ: സുനില്‍ മോഹന്‍, അമേത്ത് കുഞ്ഞഹമ്മദ്, പി.കെ. ഷുഹൈബ്, തഹസീല്‍ദാര്‍ സി.പി. മണി, ഫയര്‍ റസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ആനന്ദന്‍, യു.കെ. അസീസ്, പി.കെ. മനീഷ്, പി.പി. ഉസ്മാന്‍, പി. ചന്ദ്രന്‍, വി.കെ. ഹമീദ്, അസീസ് ഗ്ലോബല്‍ പാര്‍ക്ക്, ബാബു സുകന്യ, അജീഷ് മോഡേണ്‍, വി.പി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി കെ.പി. രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ കെ. ദിനേശന്‍ നന്ദിയും പറഞ്ഞു.

സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ മേഖലയിലെ പ്രമുഖരും വ്യാപാരികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107678/koilandi-merchants-association-organized-an-iftar-friendly-gathering)