---
title: "പെരു വര്‍ണ്ണ മൂഴി ചിത്ര രചനാ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Peru Varna Moozhi organized a film writing camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107718/peru-varna-moozhi-organized-a-film-writing-camp"
published_at: "2023-04-07T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64302be3a8fcd_OBIT_CARD_JPG.JPG"
keywords: []
---

# പെരു വര്‍ണ്ണ മൂഴി ചിത്ര രചനാ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പിന്റെ ആഭിമുഖ്യത്തില്‍ പെരു വര്‍ണ്ണ മൂഴി എന്ന പേരില്‍ ചിത്ര രചനാ ക്യാമ്പ് സംഘടിപ്പിച്ചു. പെരുവണ്ണാമൂഴി മലബാര്‍ റിസോര്‍ട്ടില്‍ വെച്ച് നടന്ന ഏകദിന ക്യാമ്പില്‍ 25 ഓളം ചിത്രകാരന്മാര്‍ പങ്കെടുത്തു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പിന്റെ ആഭിമുഖ്യത്തില്‍ പെരു വര്‍ണ്ണ മൂഴി എന്ന പേരില്‍ ചിത്ര രചനാ ക്യാമ്പ് സംഘടിപ്പിച്ചു. പെരുവണ്ണാമൂഴി മലബാര്‍ റിസോര്‍ട്ടില്‍ വെച്ച് നടന്ന ഏകദിന ക്യാമ്പില്‍ 25 ഓളം ചിത്രകാരന്മാര്‍ പങ്കെടുത്തു.

അന്തരിച്ച പ്രശസ്ത ചിത്രകാരന്‍ വിവാന്‍ സുന്ദറിന്റെ സ്മരണാര്‍ത്ഥമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രശസ്ത ചിത്രകാരന്‍ ടി.പി. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ദി ക്യാമ്പ് പ്രസിഡന്റ് കെ.സി. രാജീവന്‍ അധ്യക്ഷത വഹിച്ചു.

ഷാജി കാവില്‍, അഭിലാഷ് തിരുവോത്ത്, ഡോ. ലാല്‍ രഞ്ജിത്ത് നാട്ടുഗാലറി, ബഷീര്‍ ചിത്രകൂടം, സി.കെ. കുമാരന്‍, സജീവ് കീഴരിയൂര്‍, ആര്‍ബി പേരാമ്പ്ര, ഡോ. സോമനാഥന്‍, ദേവരാജ് കന്നാട്ടി, നിതേഷ് തെക്കേലത്ത്, സുരേഷ് കുട്ടമ്പത്ത്, കുഞ്ഞബ്ദുള്ള തച്ചോളി എന്നിവര്‍ സംസാരിച്ചു.

ക്യാമ്പ് സെക്രട്ടറി രഞ്ജിത്ത് പട്ടാണിപ്പാറ സ്വാഗതം പറഞ്ഞ ചടങ്ങിന് ജോയിന്റ് സെക്രട്ടറി പ്രജീഷ് പേരാമ്പ്ര നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107718/peru-varna-moozhi-organized-a-film-writing-camp)