---
title: "സ്ത്രീ സുരക്ഷാ സ്വയം പ്രതിരോധ പരിശീലനവുമായി കൈരളി വിടിസി "
english_title: "Kairali VTC with women safety self defense training"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107725/kairali-vtc-with-women-safety-self-defense-training"
published_at: "2023-04-07T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643031cadb821_OBIT_CARD_JPG.JPG"
keywords: []
---

# സ്ത്രീ സുരക്ഷാ സ്വയം പ്രതിരോധ പരിശീലനവുമായി കൈരളി വിടിസി 

> **Lead Summary:** **പേരാമ്പ്ര:** കൈരളി വിടിസി പ്രീ- പ്രൈമറി അധ്യാപക വിഭാഗത്തിനും എംഎല്‍ടി നഴ്‌സിംഗ്, ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥികള്‍ക്കും സംയുക്തമായി കോഴിക്കോട് റൂറല്‍ വനിതാ സെല്ലിന്റെ നേതൃത്വത്തില്‍ സ്ത്രീ സുരക്ഷാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** കൈരളി വിടിസി പ്രീ- പ്രൈമറി അധ്യാപക വിഭാഗത്തിനും എംഎല്‍ടി നഴ്‌സിംഗ്, ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥികള്‍ക്കും സംയുക്തമായി കോഴിക്കോട് റൂറല്‍ വനിതാ സെല്ലിന്റെ നേതൃത്വത്തില്‍ സ്ത്രീ സുരക്ഷാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.

കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സബ് ഇന്‍സ്‌പെക്ടര്‍ കെ ജിതിന്‍ വാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് സുനിത.ഐ അധ്യക്ഷ യായിരുന്നു.

പ്രിന്‍സിപ്പല്‍ കെ.ബി. രതീഷ് കുമാര്‍ സ്വാഗതം പറഞ്ഞ ബിനു മോള്‍ നന്ദിയും പറഞ്ഞു. കെ. ബിന്ദു, വി.വി ജീജ, വി.വി ഷീജ, ബിന്‍സി എന്നിവരായിരുന്നു പരിശീലകര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107725/kairali-vtc-with-women-safety-self-defense-training)