---
title: "പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ്; ഫാമിലി പാസ് വിതരണം നടത്തി"
english_title: "Peruvannamoozhi Tourism Fest; Family pass was distributed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107738/peruvannamoozhi-tourism-fest-family-pass-was-distributed"
published_at: "2023-04-07T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6430381308999_OBIT_CARD_JPG.JPG"
keywords: []
---

# പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ്; ഫാമിലി പാസ് വിതരണം നടത്തി

> **Lead Summary:** ** പെരുവണ്ണാമൂഴി: **പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഫാമിലി പാസ് പഞ്ചായത്ത് തല വിതരണോദ്ഘാടനം പത്താം വാര്‍ഡില്‍ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** പെരുവണ്ണാമൂഴി: **പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഫാമിലി പാസ് പഞ്ചായത്ത് തല വിതരണോദ്ഘാടനം പത്താം വാര്‍ഡില്‍ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. എഡിഎസ് സെക്രട്ടറി സതി ബാബു ഏറ്റു വാങ്ങി.

പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ എ.ജി രാജന്‍, സുവനീര്‍ കമ്മറ്റി കണ്‍വീനര്‍ സുധീഷ് മുതുകാട്, കെ.എസ് സാനി, ഷീന കുഞ്ഞോത്തകര, ടി.കെ സുനിത, എഡിഎസ് അംഗം രജിത ഷിജി എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107738/peruvannamoozhi-tourism-fest-family-pass-was-distributed)