---
title: "ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ കുരിശിന്റെ വഴി "
english_title: "Way of the Cross with devotional ceremonies"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107767/way-of-the-cross-with-devotional-ceremonies"
published_at: "2023-04-07T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643050f713e86_OBIT_CARD_JPG.JPG"
keywords: []
---

# ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ കുരിശിന്റെ വഴി 

> **Lead Summary:** **പേരാമ്പ്ര: **ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ക്രൈസ്തവര്‍ ദു:ഖവെള്ളി ആചരിച്ചു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും വിശുദ്ധ കുര്‍ബാനയും നടത്തി. കുരിശിന്റെ വഴിയുമുണ്ടായിരുന്നു.

## Article Content

**പേരാമ്പ്ര: **ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ക്രൈസ്തവര്‍ ദു:ഖവെള്ളി ആചരിച്ചു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും വിശുദ്ധ കുര്‍ബാനയും നടത്തി. കുരിശിന്റെ വഴിയുമുണ്ടായിരുന്നു.

പടത്തുകടവ് തിരുക്കുടുംബ ദേവാലയത്തില്‍ വികാരി ഫാ. ജോസഫ് വടക്കേല്‍ മുഖ്യ കാര്‍മികനായിരുന്നു.

ഫാ. മാത്യു മണിയംബ്രായില്‍ സി.എം.ഐ, ഡീക്കന്‍ ജിന്‍സ് മാതാളിക്കുന്നേല്‍ എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു.

ചവറംമൂഴി കുരിശു പള്ളിയിലേക്കായിരുന്നു കുരിശിന്റെ വഴി നടത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107767/way-of-the-cross-with-devotional-ceremonies)