---
title: "വെങ്ങപ്പറ്റ താഴപ്പള്ളി മഹാവിഷ്ണു ക്ഷേത്രക്കുളത്തിന്റെ നവീകരണം "
english_title: "Renovation of Vengapatta Dhagapalli Maha Vishnu Temple Pool"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107790/renovation-of-vengapatta-dhagapalli-maha-vishnu-temple-pool"
published_at: "2023-04-08T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6430d727d6aaa_OBIT_CARD_JPG.JPG"
keywords: []
---

# വെങ്ങപ്പറ്റ താഴപ്പള്ളി മഹാവിഷ്ണു ക്ഷേത്രക്കുളത്തിന്റെ നവീകരണം 

> **Lead Summary:** **പേരാമ്പ്ര :** കോടേരിച്ചാല്‍ വെങ്ങപ്പറ്റ താഴപ്പള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം പേരാമ്പ്ര എം.എല്‍.എ ടി .പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര :** കോടേരിച്ചാല്‍ വെങ്ങപ്പറ്റ താഴപ്പള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം പേരാമ്പ്ര എം.എല്‍.എ ടി .പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ യുവ കവിയും ഗാനരചയിതാവുമായ ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റയെ ആദരിച്ചു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷനായി.

മനോജ് എടാണി, ടി.കെ.രാജു, ജാനു കണിയാങ്കണ്ടി, എം സരസ്വതി എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. കെ.പ്രിയേഷ് സ്വാഗതവും കെ.കെ ഗംഗാധരന്‍ എന്നിവര്‍ ചടങ്ങിന് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107790/renovation-of-vengapatta-dhagapalli-maha-vishnu-temple-pool)