---
title: "കല്‍പത്തൂരില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക് "
english_title: "Auto overturned in Kalpathoor; Three people were injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107794/auto-overturned-in-kalpathoor-three-people-were-injured"
published_at: "2023-04-08T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6430dca9e91f4_OBIT_CARD_JPG.JPG"
keywords: []
---

# കല്‍പത്തൂരില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക് 

> **Lead Summary:** **പേരാമ്പ്ര:** അഞ്ചാംപീഠിക കല്‍പത്തൂരില്‍ മൃഗാശുപത്രിക്ക് സമീപത്തെ വളവില്‍ ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് വീട്ടുപറമ്പിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്ക്.

## Article Content

**പേരാമ്പ്ര:** അഞ്ചാംപീഠിക കല്‍പത്തൂരില്‍ മൃഗാശുപത്രിക്ക് സമീപത്തെ വളവില്‍ ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് വീട്ടുപറമ്പിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്ക്.

കല്ലോട് പാറാട്ടുപാറ സ്വദേശികളായ പത്മിനി, ഉഷ, ഓട്ടോ ഡ്രൈവര്‍ ദിനേശന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍ സ്ത്രീകളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. ഇവിടെ സ്ഥിരമായി അപകടങ്ങള്‍ ഉണ്ടാകുന്നതായും റോഡിന്റെ പാര്‍ശ്വഭാഗത്ത് സുരക്ഷാവേലി ഇല്ലാത്തതും അപകടത്തിന് ആക്കം കൂട്ടന്നതായി പ്രദേശവാസികള്‍ പറയുന്നു.

റോഡിന്റെ സൈഡില്‍ അകലം വിട്ടു സ്ഥാപിച്ച ചെറിയ കോണ്‍ക്രീറ്റ് തൂണ്‍ മാത്രമാണ് സുരക്ഷയുടെ ഭാഗമായുള്ളത്.

ഇതിനിടയിലൂടെയാണ് ഇന്നലെ രാത്രിയില്‍ ഓട്ടോ താഴ്ചയുള്ള പറമ്പിലേക്ക് തെന്നി വീണത്. ഏതാനും നാള്‍ മുമ്പ് മോട്ടോര്‍ ബൈക്ക് ഇതേ രൂപത്തില്‍ ഇവിടെ അപകടത്തില്‍പ്പെട്ടതായി പരിസരവാസികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107794/auto-overturned-in-kalpathoor-three-people-were-injured)