---
title: "ശക്തേയ സാധനമൃതം പേരാമ്പ്രയില്‍ പ്രകാശനം ചെയ്തു "
english_title: "Shakteya Sadhanamritham released at Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/107797/shakteya-sadhanamritham-released-at-perampra"
published_at: "2023-04-08T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6430e0482281f_OBIT_CARD_JPG.JPG"
keywords: []
---

# ശക്തേയ സാധനമൃതം പേരാമ്പ്രയില്‍ പ്രകാശനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര:** ഗംഗ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന സൂരജ് മരുതിയാട്ടിന്റെ ആദ്യ പുസ്തകമായ 'ശക്തേയ സാധനമൃതം' പേരാമ്പ്രയില്‍ പ്രകാശനം ചെയ്തു.

## Article Content

**പേരാമ്പ്ര:** ഗംഗ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന സൂരജ് മരുതിയാട്ടിന്റെ ആദ്യ പുസ്തകമായ 'ശക്തേയ സാധനമൃതം' പേരാമ്പ്രയില്‍ പ്രകാശനം ചെയ്തു.

മാനനീയ വീരകുരുംബ്രയാതിരി കാര്‍ത്തികതിരുനാള്‍ രവിവര്‍മ്മ രാജ, റീത്ത ത്രൈപുരത്തിനു നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് പൂജനീയ ആചാര്യ ത്രൈപുരം അനുഗ്രഹ പ്രഭാഷണം നടത്തി.

മാനനീയ വീരകുരും ബ്രയാതിരി കാര്‍ത്തികതിരുനാള്‍ രവിവര്‍മ്മ രാജ മുഖ്യപ്രഭാഷണം നടത്തി. സൂരജ് മരുതിയാട്ട് പുസ്തകം പരിചയപ്പെടുത്തി. ചടങ്ങില്‍ ചന്ദ്രമന രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു.

കെ.പി രാധാകൃഷ്ണന്‍, പി.സി സുരേന്ദ്രനാഥ്, ജൂബിന്‍ ബാലകൃഷ്ണന്‍, മോഹനന്‍ വില്യാപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. കലാമണ്ഡലം റിയാ നിധിന്‍ അവതരിപ്പിച്ച മോഹിനിയാട്ടവും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/107797/shakteya-sadhanamritham-released-at-perampra)