മേപ്പയ്യൂര്‍: കാരയാട് പാര്‍ട്ടീ ശാക്തീകരണത്തിന്റെ ഭാഗമായി ശാഖകളില്‍ നടത്തി വരുന്ന നാട്ടുപച്ച ക്യാമ്പയിന്റെ ഭാഗമായ് തറമല്‍ ശാഖാ മുസ്ലിംലീഗ് പ്രവര്‍ത്തക സംഗവും മുന്‍ കാല നേതാക്കളെ ആദരിക്കലും നടത്തി.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ആര്.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് അമ്മത് പൊയിലങ്ങല്‍ അദ്യക്ഷനായി.
മുന്‍ കാല നേതാക്കളായ പി. ഹംസ മൗലവി, പാലക്കണ്ടി മൊയ്തി ഹാജി താഴെകുനിക്കാട്ട് ഇബ്രാഹിം, ആര്‍ആര്‍ട്ടി വളയന്റിയറായി മികച്ച സേവനം കാഴ്ച്ചവെച്ച മനാഫ് തറമ്മല്‍ എന്നിവരെ ആദരിച്ചു.
മണ്ഡലം ലീഗ് സെക്രട്ടറി മൂസ്സ കോത്തമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡണ്ട് വി.വി.എം ബഷീര്‍, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി, സെക്രട്ടറി നാസര്‍ ചാലില്‍, കെ.എം. അബ്ദുസ്സലാം, ബഷീര്‍ വടക്കയില്‍, സുഹൈല്‍ അരിക്കുളം, മനാഫ് തറമല്‍, റാസില്‍ മാണിക്കോത്ത്, ജലീല്‍ കുനിക്കാട്ട്, എം.പി. സുഐബ്, ഇ.കെ. ബഷീര്‍, സീനത്ത് വടക്കയില്‍, അന്‍സിന കുഴിച്ചാലില്‍ എന്നിവര്‍ സംസാരിച്ചു.
\സെക്രട്ടറി അഷ്റഫ് എന്‍.കെ. സ്വാഗതവും ട്രഷറര്‍ ഇ.കെ. കാസിം നന്ദിയും പറഞ്ഞു.
The Tharamal branch paid homage to the former leaders along with the Muslim League workers meeting