---
title: "അവധി ദിനങ്ങളില്‍ അനധികൃത വയല്‍ നികത്തല്‍; നികത്തിയമണ്ണ് തിരിച്ചെടുപ്പിച്ചു"
english_title: "Unauthorized field filling during holidays; Backfill reclaimed at thurayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108033/unauthorized-field-filling-during-holidays-backfill-reclaimed-at-thurayoor"
published_at: "2023-04-09T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64326e7ef2174_1_vayal.jpg"
keywords: []
---

# അവധി ദിനങ്ങളില്‍ അനധികൃത വയല്‍ നികത്തല്‍; നികത്തിയമണ്ണ് തിരിച്ചെടുപ്പിച്ചു

> **Lead Summary:** ** കൊയിലാണ്ടി :** അവധി ദിവസങ്ങളില്‍ വ്യാപകമായി വയല്‍ നികത്തുന്നത് മുന്‍കൂട്ടി കണ്ട് കൊയിലാണ്ടി താലൂക്ക് ഓഫീസില്‍ സ്‌കോഡ് രൂപീകരിച്ചിരുന്നു.

## Article Content

** കൊയിലാണ്ടി :** അവധി ദിവസങ്ങളില്‍ വ്യാപകമായി വയല്‍ നികത്തുന്നത് മുന്‍കൂട്ടി കണ്ട് കൊയിലാണ്ടി താലൂക്ക് ഓഫീസില്‍ സ്‌കോഡ് രൂപീകരിച്ചിരുന്നു.

ശനിയാഴ്ച തുറയൂര്‍ വില്ലേജ് പരിധിയില്‍ നിന്നും അനധികൃതമായി നികത്തിയമണ്ണ് സ്‌കോഡാണ് എടുത്തു മാറ്റിയത്.

വയലില്‍ ഇറക്കിയ മണ്ണ് അതേ പോലെ തിരിച്ചെടുപ്പിക്കുകയായിരുന്നു.

സ്‌കോഡ് ലീഡര്‍ വി.ജി. ശ്രീജിത്ത്, ഷാജി, എം. മനേഷ്, പി.എം. വിജയന്‍, കെ. നിജില്‍ രാജ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

അനധികൃതമായി കരിങ്കല്‍ കടത്തിയ രണ്ട് ടിപ്പറുകളും മണ്ണ് മാന്തിയന്ത്രവും സ്‌കോഡ് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108033/unauthorized-field-filling-during-holidays-backfill-reclaimed-at-thurayoor)