---
title: "നാട്ടൊരുമ; സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു"
english_title: "country unity A community fast was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108105/country-unity-a-community-fast-was-organized"
published_at: "2023-04-09T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432d17003d1e_OBIT_CARD_JPG.JPG"
keywords: []
---

# നാട്ടൊരുമ; സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

> **Lead Summary:** ** അരിക്കുളം: **എപ്രില്‍ 15, 16 തിയ്യതികളില്‍ കാളിയത്ത് മുക്കില്‍ നടക്കുന്ന നാട്ടൊരുമ സാംസ്‌കാരികോല്‍സവത്തിന്റെ ഭാഗമായി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.

## Article Content

** അരിക്കുളം: **എപ്രില്‍ 15, 16 തിയ്യതികളില്‍ കാളിയത്ത് മുക്കില്‍ നടക്കുന്ന നാട്ടൊരുമ സാംസ്‌കാരികോല്‍സവത്തിന്റെ ഭാഗമായി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രജില അദ്ധ്യക്ഷയായിരുന്നു.

സിറാജ്, വാര്‍ഡ് മെമ്പര്‍ എന്‍.എം. ബിനിത, എ.സി.ബാലകൃഷ്ണന്‍, കെ.വി.ഷാജി, വി.എം.ഉണ്ണി, പി.കെ.രാജേഷ്, ആനപ്പൊയില്‍ ഗംഗാധരന്‍, പി.കെ.ഹിദായത്തുള്ള, മുഹമ്മദ് പാലോട്ട്, സി.എം.രാധ എന്നിവര്‍ സംസാരിച്ചു. 

സി.എം.ഷിജു സ്വാഗതവും എ.എം.ബബീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108105/country-unity-a-community-fast-was-organized)