---
title: "ക്രിസ്ത്യന്‍ സഭകള്‍ എന്നും വികസന കാഴ്ച്ചപാടിനൊപ്പം; ബിജെപി "
english_title: "Christian churches are always with a development perspective; The BJP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108189/christian-churches-are-always-with-a-development-perspective-the-bjp"
published_at: "2023-04-10T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433b133f1058_1_cris.jpg"
keywords: []
---

# ക്രിസ്ത്യന്‍ സഭകള്‍ എന്നും വികസന കാഴ്ച്ചപാടിനൊപ്പം; ബിജെപി 

> **Lead Summary:** **പേരാമ്പ്ര **: ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് വികാരി ഫാദര്‍ ജോണ്‍സ് പുല്‍ പറമ്പിനെ കണ്ട് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍ ഈസ്റ്റര്‍ ആംശംസ അറിയിച്ചു.

## Article Content

**പേരാമ്പ്ര **: ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് വികാരി ഫാദര്‍ ജോണ്‍സ് പുല്‍ പറമ്പിനെ കണ്ട് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍ ഈസ്റ്റര്‍ ആംശംസ അറിയിച്ചു.

ക്രിസ്ത്യന്‍ സഭകള്‍ എന്നും വികസന കാഴ്ച്ചപാടിനോടൊപ്പമാണെന്നും, മലയോര മേഘലയില്‍ കാര്‍ഷിക മുന്നേറ്റത്തിന് ക്രിസ്തീയ സമൂഹത്തിന്റെ പങ്ക് വളരെ നിര്‍ണ്ണായകമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.

ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ്, ജൂബില്‍ ബാലകൃഷ്ണന്‍, കെ.പി പ്രസൂണ്‍, കെ.എം. ബാലകൃഷ്ണന്‍, നവനീത് കൃഷ്ണന്‍, എന്‍.കെ. വത്സന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108189/christian-churches-are-always-with-a-development-perspective-the-bjp)