---
title: "കൂടുതല്‍ തൊഴില്‍ ദിനം; പേരാമ്പ്രയുടെ സാരഥിയേയും മേറ്റ് മാരെയും ആദരിച്ചു "
english_title: "A longer working day; Perambra's charioteer and mates were honoured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108193/a-longer-working-day-perambras-charioteer-and-mates-were-honoured"
published_at: "2023-04-10T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433b41d6a0d8_1_vk.jpg"
keywords: []
---

# കൂടുതല്‍ തൊഴില്‍ ദിനം; പേരാമ്പ്രയുടെ സാരഥിയേയും മേറ്റ് മാരെയും ആദരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനം സൃഷ്ടിച്ച പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദിനെയും, വാര്‍ഡിലെ തൊഴിലുറപ്പ് മേറ്റ് മാരെയും ആദരിച്ചു.

## Article Content

** പേരാമ്പ്ര: **തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനം സൃഷ്ടിച്ച പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദിനെയും, വാര്‍ഡിലെ തൊഴിലുറപ്പ് മേറ്റ് മാരെയും ആദരിച്ചു.

17-ാം വാര്‍ഡ് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ലിസി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ്  വി.കെ. പ്രമോദ് ആദരവ് ഏറ്റുവാങ്ങി സംസാരിച്ചു.

കെ.എം.അബ്ദുള്ള, വി.പി. പത്മനാഭന്‍, രാധകൃഷ്ണന്‍ പാറപ്പുറം, പഞ്ചായത്ത് ഓവര്‍സീയര്‍ അനിരുദ്ധ് കൈപ്രം എന്നിവര്‍ സംസാരിച്ചു.

എം.എം. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വനജ ആനേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108193/a-longer-working-day-perambras-charioteer-and-mates-were-honoured)