---
title: "വിഷരഹിത പച്ചക്കറികളുടെ വിപണനം കായണ്ണയില്‍ സംഘടിപ്പിച്ചു "
english_title: "Marketing of non-toxic vegetables was organized in Kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108255/marketing-of-non-toxic-vegetables-was-organized-in-kayanna"
published_at: "2023-04-10T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433ebaecd2a3_1_ah.jpg"
keywords: []
---

# വിഷരഹിത പച്ചക്കറികളുടെ വിപണനം കായണ്ണയില്‍ സംഘടിപ്പിച്ചു 

> **Lead Summary:** **കായണ്ണ: **ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം ഹരിതം പദ്ധതിയില്‍ വിളയിച്ച വിഷരഹിത പച്ചക്കറികളുടെ വിപണനം കായണ്ണയില്‍ സംഘടിപ്പിച്ചു.

## Article Content

**കായണ്ണ: **ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം ഹരിതം പദ്ധതിയില്‍ വിളയിച്ച വിഷരഹിത പച്ചക്കറികളുടെ വിപണനം കായണ്ണയില്‍ സംഘടിപ്പിച്ചു.

വിപണനോദ്ഘാടനം കൃഷി ഓഫീസര്‍ പി.സി അബ്ദുള്‍ മജീദ് നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം പി.കെ. ഷിജു, പ്രിന്‍സിപ്പാള്‍ ഇ.കെ. ഷാമിനി, പിടിഎ പ്രസിഡന്റ്  ടി. സത്യന്‍, പ്രോഗ്രാം ഓഫീസര്‍ എം.എം. സുബീഷ്, അധ്യാപകരായ കെ.ജി. ഷീനുരാജ്, എല്‍.കെ. ശ്രീവിദ്യ, എസ്. പ്രിയ, ഹരിതം സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ പി.ജെ. പുഷ്പാകരന്‍, പി.കെ. ഗീത, ഇ.പി. ലളിത, ടി.കെ. ഫൗസിയ, പി. രജനി, ടി.കെ. നിഷ, പി.കെ. ഷൈമ, വളണ്ടിയര്‍ ലീഡര്‍മാരായ സി.കെ. ദേവാനന്ദ്, ഗായത്രി, ഹൃദിന്‍ കൃഷ്ണ, കെ.കെ. പൂജ ലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.

സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് കായണ്ണ ടൗണിനടുത്ത് അര ഏക്കര്‍ വയലില്‍ എന്‍എസ്എസ് വളണ്ടിയമാര്‍ ജൈവ പച്ചക്കറികൃഷി തുടങ്ങിയത്.

വെള്ളരി, കയപ്പ, വഴുതിന, ചീര തുടങ്ങി പത്തിനം പച്ചക്കറി ഇനങ്ങളുടെ ആദ്യഘട്ട വിളവെടുപ്പാണ് നടന്നത്.

കൃഷിയോടൊപ്പം കാര്‍ഷിക സെമിനാര്‍, ശാസ്ത്രീയ കൃഷി പരിശീലനം, കാലാവസ്ഥാ സെമിനാര്‍ എന്നിവയും ഹരിതം 2023 എന്ന സമഗ്ര കാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108255/marketing-of-non-toxic-vegetables-was-organized-in-kayanna)