---
title: "വിരമിച്ച അധ്യാപകര്‍ക്ക് ആദരവും യാത്രയയപ്പും നല്‍കി "
english_title: "Retired teachers were felicitated and felicitated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108279/retired-teachers-were-felicitated-and-felicitated"
published_at: "2023-04-10T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64341a9e6199a_OBIT_CARD_JPG.JPG"
keywords: []
---

# വിരമിച്ച അധ്യാപകര്‍ക്ക് ആദരവും യാത്രയയപ്പും നല്‍കി 

> **Lead Summary:** **ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്നും ഈ വര്‍ഷം വിരമിച്ച അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് യോഗവും ആദരവും സംഘടിപ്പിച്ചു.

## Article Content

**ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്നും ഈ വര്‍ഷം വിരമിച്ച അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് യോഗവും ആദരവും സംഘടിപ്പിച്ചു.

വിവിധ വിദ്യാലയങ്ങളില്‍ നിന്നും വിരമിച്ച അധ്യാപകരായ എസ്.സുന്ദര്‍ രാജ്, ജോസഫ് തോമസ്, കെ.സി ശിവദാസന്‍, ഒ.സി ഏലിയാമ്മ, ഒ.സി ജോര്‍ജ്, ഒ.എം ഏലിയാമ്മ, പുഷ്പമ്മ ജോസഫ് എന്നിവര്‍ക്കാണ് യാത്രയയപ്പും ആദരവും സംഘടിപ്പിച്ചത്.

ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷരായ സി.കെ ശശി, ബിന്ദു വത്സന്‍, അംഗങ്ങളായ വിനിഷ ദിനേശന്‍, വിനീത മനോജ്, ആലീസ്, കെ.എ ജോസ്‌കുട്ടി, രാജേഷ് തറവട്ടത്ത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.സി സുരാജന്‍, ബേബി കാപ്പുകാട്ടില്‍, അഹമ്മദ് പെരിഞ്ചേരി, എ.ജി ഭാസ്‌കരന്‍, എ.ജി രാജന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108279/retired-teachers-were-felicitated-and-felicitated)