---
title: "വീട് നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ്, അപേക്ഷ ഫീസ് വര്‍ദ്ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം "
english_title: "Muslim Youth League protests against increase in house construction permit and application fee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108293/muslim-youth-league-protests-against-increase-in-house-construction-permit-and-application-fee"
published_at: "2023-04-10T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643425fb39b5e_OBIT_CARD_JPG.JPG"
keywords: []
---

# വീട് നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ്, അപേക്ഷ ഫീസ് വര്‍ദ്ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം 

> **Lead Summary:** **അരിക്കുളം: **വീട് നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ്, അപേക്ഷ ഫീസ് എന്നിവക്ക് ഭീമമായ ഫീസ് വര്‍ദ്ധനവ് വരുത്തിയ ഇടത് സര്‍ക്കാര്‍ നടപടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് അരിക്കുളം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.

## Article Content

**അരിക്കുളം: **വീട് നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ്, അപേക്ഷ ഫീസ് എന്നിവക്ക് ഭീമമായ ഫീസ് വര്‍ദ്ധനവ് വരുത്തിയ ഇടത് സര്‍ക്കാര്‍ നടപടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് അരിക്കുളം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. സുഹൈല്‍ അരിക്കുളം അദ്ധ്യക്ഷനായി. പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.സി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് മൗലവി, സെക്രട്ടറി ബഷീര്‍ വടക്കയില്‍, ഷംസുദ്ദീന്‍ വടക്കയില്‍, അമ്മദ് പൊയിലങ്ങള്‍, ഷുഹൈബ് അരിക്കുളം, ഷുഹൈബ് തറമ്മല്‍, അര്‍ഷാദ് കാരയാട്, ഫാസില്‍ അരിക്കുളം എന്നിവര്‍ സംസാരിച്ചു. റാസില്‍ തറമ്മല്‍ സ്വാഗതവും റാഷിദ് കേളോത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108293/muslim-youth-league-protests-against-increase-in-house-construction-permit-and-application-fee)