---
title: "മുതുകാട് കുളത്തൂര്‍ ആദിവാസി കോളനിയില്‍ യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ "
english_title: "In Mutukad Kulathur Tribal Colony, a young man hanged inside his house"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108314/in-mutukad-kulathur-tribal-colony-a-young-man-hanged-inside-his-house"
published_at: "2023-04-10T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6434424e447cb_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# മുതുകാട് കുളത്തൂര്‍ ആദിവാസി കോളനിയില്‍ യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ 

> **Lead Summary:** **പെരുവണ്ണാമൂഴി:** മുതുകാട് കുളത്തൂര്‍ ആദിവാസി കോളനിയില്‍ യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍. ബാബു അമ്പലക്കുന്ന് ആണ് മരിച്ചത്.

## Article Content

**പെരുവണ്ണാമൂഴി:** മുതുകാട് കുളത്തൂര്‍ ആദിവാസി കോളനിയില്‍ യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍. ബാബു അമ്പലക്കുന്ന് ആണ് മരിച്ചത്.

മദ്യലഹരിയില്‍ ആണ് ആത്മഹത്യയെന്ന് കരുതുന്നു. പെരുവണ്ണാമൂഴി പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി.

കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഭാര്യ: ശാന്ത. മക്കള്‍: സാബു, സാലു, സന്തോഷ്, ശരണ്‍,

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108314/in-mutukad-kulathur-tribal-colony-a-young-man-hanged-inside-his-house)