---
title: "സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു "
english_title: "Applications are invited for Civil Services Exam Training"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108383/applications-are-invited-for-civil-services-exam-training"
published_at: "2023-04-11T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6434ffb70f2ac_1_civil.jpg"
keywords: []
---

# സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **കോഴിക്കോട്: **കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തില്‍ (ഐ.സി.എസ്.ആര്‍) 2023-2024 റഗുലര്‍ ബാച്ചിലേക്കുള്ള സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കോഴിക്കോട്: **കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തില്‍ (ഐ.സി.എസ്.ആര്‍) 2023-2024 റഗുലര്‍ ബാച്ചിലേക്കുള്ള സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

www.kscsa.org എന്ന വെബ്‌സൈറ്റ് വഴി ഏപ്രില്‍ 28 ന് വൈകുന്നേരം 5 മണി വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷാ ഫീസ് 200 രൂപയാണ്. പ്രവേശന പരീക്ഷ ഏപ്രില്‍ 30 ന് 11 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ നടക്കുന്നതാണ്.

50 ശതമാനം സീറ്റുകള്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 10 ശതമാനം സീറ്റുകള്‍ എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്.

ഇവര്‍ക്ക് ട്യൂഷന്‍ ഫീസ് സൗജന്യമാണ്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0494 2665489, 8848346005, 9846715386, 9645988778 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108383/applications-are-invited-for-civil-services-exam-training)