---
title: "പാറക്കടവ് - കളരിയുള്ളതില്‍ താഴെ റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "Parakkadav - Kalariyullathil thazhe road inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108389/parakkadav-kalariyullathil-thazhe-road-inaugurated"
published_at: "2023-04-11T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643504e5f2a04_1_arr.jpg"
keywords: []
---

# പാറക്കടവ് - കളരിയുള്ളതില്‍ താഴെ റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ചങ്ങരോത്ത് : **ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ പാറക്കടവ് - കളരിയുള്ളതില്‍ താഴെ റോഡ് ഉദ്ഘാടനം ചെയ്തു.

## Article Content

**ചങ്ങരോത്ത് : **ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ പാറക്കടവ് - കളരിയുള്ളതില്‍ താഴെ റോഡ് ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വാര്‍ഡ് അംഗം സെഡ്.എ. സല്‍മാന്‍ അധ്യക്ഷത വഹിച്ചു.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച റോഡാണിത്.

ജനപ്രതിനിധികളായ ഇ.ടി. സരീഷ്, എം.കെ. ഫാത്തിമ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.എസ്. പ്രവീണ്‍ കുമാര്‍, ഹരീന്ദ്രന്‍ വാഴയില്‍, വി.പി. അസീസ്, സി.കെ. ഷൈജല്‍, എഡിഎസ് അംഗം ജ്യോതി, പി. രാജീവന്‍, ഉണ്ണി, നാണു എന്നിവര്‍ സംസാരിച്ചു.

വാര്‍ഡ് കണ്‍വീനര്‍ എന്‍.കെ. കൈലാസന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സജീവന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108389/parakkadav-kalariyullathil-thazhe-road-inaugurated)