---
title: "കൊയിലാണ്ടി ഗവ ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം "
english_title: "Guest Instructor Recruitment in Govt Koilandi ITI"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108423/guest-instructor-recruitment-in-govt-koilandi-iti"
published_at: "2023-04-11T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6435250ec9e96_1_ozhiv.jpg"
keywords: []
---

# കൊയിലാണ്ടി ഗവ ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം 

> **Lead Summary:** **കൊയിലാണ്ടി**: കൊയിലാണ്ടി ഗവ ഐടിഐയില്‍ മെക്കാനിക്ക് ഡീസല്‍ (എംഡി), ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം മെയിന്റനന്‍സ് (ഐസിടിഎസ്എം) എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.

## Article Content

**കൊയിലാണ്ടി**: കൊയിലാണ്ടി ഗവ ഐടിഐയില്‍ മെക്കാനിക്ക് ഡീസല്‍ (എംഡി), ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം മെയിന്റനന്‍സ് (ഐസിടിഎസ്എം) എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.

അപേക്ഷകര്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി /എന്‍എസി മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം, അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം / ഡിപ്ലോമ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം എന്നിവ ഉള്ളവരായിരിക്കണം.

താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി ഏപ്രില്‍ 12ന് ഉച്ചക്ക് 2.30 ന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 04962631129, 9387048709 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108423/guest-instructor-recruitment-in-govt-koilandi-iti)