---
title: "കനാല്‍ വെള്ളം എത്തിയില്ല; ജനപ്രതിനിധികള്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു"
english_title: "The canal did not reach water; People's representatives organized a protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108458/the-canal-did-not-reach-water-peoples-representatives-organized-a-protest"
published_at: "2023-04-11T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643544add77db_1_jana.JPG"
keywords: []
---

# കനാല്‍ വെള്ളം എത്തിയില്ല; ജനപ്രതിനിധികള്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു

> **Lead Summary:** ** കുറ്റ്യാടി:** വേളം ഗ്രാമപഞ്ചായത്തിലെ കനാല്‍ വെള്ളം എത്തിയില്ല ഭരണ സമിതി അംഗങ്ങള്‍ പേരാമ്പ്ര ഇറിഗേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

## Article Content

** കുറ്റ്യാടി:** വേളം ഗ്രാമപഞ്ചായത്തിലെ കനാല്‍ വെള്ളം എത്തിയില്ല ഭരണ സമിതി അംഗങ്ങള്‍ പേരാമ്പ്ര ഇറിഗേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

കനാല്‍ വെള്ളം എത്താത്തതുമൂലും കിണറുകളിലെ വെള്ളം വററി തുടങ്ങി.

നെല്‍കൃഷി അടക്കമുള്ള കാര്‍ഷിക വിളകള്‍ നശിച്ചു തുടങ്ങിയതോടെയാണ് ഭരണസമിതി അംഗങ്ങള്‍ സമരത്തിനൊരുങ്ങിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  നയിമ കുളമുള്ളതില്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  കെ.സി. ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

എം.സി. മൊയ്തു, പി. സൂപ്പി, കെ.സി. സിത്താര എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ സമരത്തിന് സുമ മലയില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പി.പി. ചന്ദ്രന്‍ നന്ദിയും പറഞ്ഞു. 

ഷെഡ്യൂള്‍ പ്രകാരം ഏപ്രില്‍ 25 നാണ് കനാല്‍ തുറക്കേണ്ടതെന്നും കര്‍ഷകരുടെ ആവശ്യം മുന്‍ നിര്‍ത്തി, സമരത്തെ തുടര്‍ന്ന് ഏപ്രില്‍ 13 ന് വേളം കനാല്‍ തുറക്കുമെന്ന് ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ഗിരീഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108458/the-canal-did-not-reach-water-peoples-representatives-organized-a-protest)