---
title: "ലഹരി വിരുദ്ധ കര്‍മ്മസേന രൂപീകരിച്ച് കടത്തനാട് കോളേജ് എന്‍എസ്എസ് യൂണിറ്റ് "
english_title: "Anti-drug task force formed by Kadthanad College NSS unit"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108463/anti-drug-task-force-formed-by-kadthanad-college-nss-unit"
published_at: "2023-04-11T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6435751d310d7_OBIT_CARD_JPG.JPG"
keywords: []
---

# ലഹരി വിരുദ്ധ കര്‍മ്മസേന രൂപീകരിച്ച് കടത്തനാട് കോളേജ് എന്‍എസ്എസ് യൂണിറ്റ് 

> **Lead Summary:** **വടകര: **കടത്തനാട് ആര്‍ട്‌സ്& സയന്‍സ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ കര്‍മ്മസേനയായ ആസാദ് സേന രൂപീകരിച്ചു.

## Article Content

**വടകര: **കടത്തനാട് ആര്‍ട്‌സ്& സയന്‍സ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ കര്‍മ്മസേനയായ ആസാദ് സേന രൂപീകരിച്ചു.

കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ടി.ശശിധരന്‍ അധ്യക്ഷനായ രൂപീകരണ യോഗം എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു. വടകര സബ് ഇന്‍സ്‌പെക്ടര്‍ ടി.ടി. നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റജി വി.എസ്, സാമൂഹ്യ പ്രവര്‍ത്തകരായ പി.സി ബൈജു, ടി.പി വിജേഷ്, മാനേജ്‌മെന്റ് കമ്മറ്റി പ്രതിനിധികളായ പി.പി രാജന്‍, മുഹമ്മദ് പുറ്റോല്‍, കെ.സി ബബിത, എന്‍എസ്എസ് വളണ്ടിയര്‍ അര്‍ച്ചന എന്നിവര്‍ സംസാരിച്ചു.

മോഹനന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശശി എ ആസാദ് സേനയെക്കുറിച്ച് വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108463/anti-drug-task-force-formed-by-kadthanad-college-nss-unit)