---
title: "തൊഴില്‍ ദിനത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവുമായി പേരാമ്പ്ര പഞ്ചായത്ത് "
english_title: "Perampra Panchayat ranked first in the district on labor day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108470/perampra-panchayat-ranked-first-in-the-district-on-labor-day"
published_at: "2023-04-11T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64358987a5b40_OBIT_CARD_JPG.JPG"
keywords: []
---

# തൊഴില്‍ ദിനത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവുമായി പേരാമ്പ്ര പഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര: **ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ദിനം സൃഷ്ടിച്ച പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ തൊഴിലാളികള്‍ക് lഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ ആദരവ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ദിനം സൃഷ്ടിച്ച പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ തൊഴിലാളികള്‍ക് lഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ ആദരവ് സംഘടിപ്പിച്ചു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നു ലക്ഷത്തിലധികം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തില്‍ പത്താം സ്ഥാനവും പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് നേടിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്തു.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഉപഹാരം ജില്ലാപഞ്ചായത്ത് പ്രസിഡന്റില്‍ നിന്നും തൊഴിലുറപ്പ് വിഭാഗം ജീവനക്കാര്‍ ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്തു മെമ്പര്‍ സി.എം.ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ടി. അഷ്റഫ്, , വ്യാപാരി പ്രതിനിധികളായ ഓ.പി. മുഹമ്മദ്, ബി.എം മുഹമ്മദ്, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളായ ടി. പികുഞ്ഞനന്തന്‍, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, ഒ.എം. രാധാകൃഷ്ണന്‍, കെ.എം. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര ബ്ലോക്ക്, ഗ്രാമ പഞ്ചായത്തു മെമ്പര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് കെ.എം റീന സ്വാഗതവും വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ. പ്രിയേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108470/perampra-panchayat-ranked-first-in-the-district-on-labor-day)