---
title: "നൊച്ചാട് പഞ്ചായത്ത് വിഷു, ഈസ്റ്റര്‍ വിപണനമേള "
english_title: "Nochad Panchayat Vishu, Easter Market Fair"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108489/nochad-panchayat-vishu-easter-market-fair"
published_at: "2023-04-11T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64359c5f404b8_OBIT_CARD_JPG.JPG"
keywords: []
---

# നൊച്ചാട് പഞ്ചായത്ത് വിഷു, ഈസ്റ്റര്‍ വിപണനമേള 

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി വിപണനമേള ആരംഭിച്ചു.

## Article Content

**പേരാമ്പ്ര:** നൊച്ചാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി വിപണനമേള ആരംഭിച്ചു.

പഴയ പഞ്ചായത്താപ്പീസിന് മുന്‍ വശത്താരംഭിച്ച വിപണന സ്റ്റാള്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദു അമ്പാളി അദ്ധ്യക്ഷയായി.

വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശോഭന വൈശാഖ്, ആരോഗ്യ വിദ്യാഭ്യാസ കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.പി.അബ്ദുള്‍ സലാം, എം സിന്ധു എന്നിവര്‍ സംസാരിച്ചു.

വിവിധ വാര്‍ഡുകളിലെ കുടുംബശ്രീകളില്‍ നിന്നും ശേഖരിച്ച നാടന്‍ ഉല്‍പ്പന്നങ്ങള്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ മിതമായ നിരക്കില്‍ ആവശ്യക്കാര്‍ക്കായി വിതരണം ചെയ്യും.

സിഡിഎസ്സ് ചെയര്‍ പേഴ്‌സണ്‍ പി. ശോണിമ സ്വാഗതവും സിഡിഎസ്സ് മെംമ്പര്‍ ലളിത കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108489/nochad-panchayat-vishu-easter-market-fair)